ബാലസംഘം വേനൽതുന്പി: കലാജാഥക്ക് വരന്പനാലയിൽ സ്വീകരണം

2428

വരന്പനാല: ബാലസംഘം വേനൽതുന്പി കലാജാഥക്ക് വരന്പനാലയിൽ സ്വീകരണം നൽകി.  കഥകളും കളിയും കാര്യവുമായി നാടകങ്ങളിലൂടെയും സംഗീതശില്‍പ്പങ്ങളിലൂടെയും രസിപ്പിച്ചും ചിന്തിപ്പിച്ചും സമകാലിക സാമൂഹിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തും ബാലസംഘം വേനല്‍തുമ്പികൾ ഏറെ ജനശ്രദ്ധ നേടുന്നുണ്ട്.   ഏരിയാതല ക്യാമ്പില്‍ പരിശീലനം നേടിയ 16 തുമ്പികളാണ് ജാഥയില്‍ പരിപാടികള്‍ അവതരിപ്പിക്കുന്നത്. അഞ്ച് നാടകങ്ങള്‍, സംഗീതശില്‍പ്പങ്ങള്‍, ഒപ്പന, ചൊല്‍ക്കാഴ്ച എന്നിവയാണ് പ്രധാന പരിപാടികള്‍. ലഹരിയുടെ മഹാവിപത്തിനെതിരെ കുട്ടികളെയും രക്ഷിതാക്കളെയും ജാഗ്രതപ്പെടുത്തുന്ന ‘പപ്പപ്പാ….പിപ്പിപ്പീ…’, വര്‍ഗീയതക്കെതിരായ ‘ചൂണ്ട’, പുറംമോടിയിലെ പൊള്ളത്തരങ്ങള്‍ തുറന്നുകാട്ടുന്ന ‘പളുങ്കൂസന്‍’, ചരിത്രത്തെ വക്രീകരിച്ചു കാട്ടുന്നതിനെതിരായ ‘കറുത്ത സൂര്യന്‍’ തുടങ്ങിയ നാടകങ്ങള്‍ ഏറെ ശ്രദ്ധേയമാണ്.

സ്വീകരണ സമ്മേളനത്തിൽ ഇപ്രാവശ്യത്തെ എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടിയ വിദ്യർത്ഥികളെ ആദരിക്കുകയും കുട്ടികൾക്കായി അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു, കൂടാതെ കുട്ടികളുടെ കലാപരിപാടി,  വേനൽ തുമ്പി കലാകരൻ മാരുടെ നാടകം തുടങ്ങിവയവും അരങ്ങേറി.

കലാകരൻ മാർക്ക് ജി.സി.സി ക്ലോസ് ഫ്രണ്ട്സിന്‍റെ സമ്മാനം വിതരണം ചെയ്തു. പി.സി കബീർ ബാബു, പി.സി അഹമ്മദ് കുട്ടി മാസ്റ്റര്‍, പ്രേമൻ, ശ്രീനിവാസന്‍ വാരിയത്ത്, കരീം, ജലീൽ മയ്യേരി എന്നിവര്‍ സംസാരിച്ചു.