പരസ്പര സഹായത്തിന്റെ നിർവൃതിയോടെ ‘വളവന്നൂർ പരസ്പര സഹായനിധി’

വളവന്നൂരിൽ ഇന്ന് കലാ-കായിക-സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ജനശ്രദ്ധ നേടിയ സംഘടനകളെയും ക്ലബ്ബുകളെയും പരിചയപ്പെടുത്തുന്ന പംക്തി.  

6839

യുവാക്കൾ സോഷ്യൽ മീഡിയകളുടെ ഗുണകരമായ വശങ്ങൾ ഉപയോപ്പെടുത്താൻ തുടങ്ങിയതിന്റെ ഫലമായി, വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് തുടങ്ങിയ മാധ്യമങ്ങളുടെ സഹായത്തോടെ ഇപ്പോൾ ധാരാളം കൂട്ടായ്മകൾ രൂപപ്പെടുന്നുണ്ട്. കുറഞ്ഞ നാളുകൾകൊണ്ടും പ്രവർത്തനത്തിലും സമീപനത്തിലുമുള്ള വ്യത്യസ്തത കൊണ്ടും ഏറെ ശ്രദ്ധ നേടിയ കൂട്ടായ്മയാണ് ‘വളവന്നൂർ പരസ്പര സഹായനിധി’ എന്ന വാട്സ്ആപ്പ് കൂട്ടായ്മ.

ഒരു പ്രദേശത്തെ ജനങ്ങളുടെ മനസ്സും കാരുണ്യ ചിന്തകളും കൂടിച്ചേർന്ന് പരസ്പര സഹായ നിധിയുടെ പേര്‌ അന്വർത്ഥമാക്കും വിധമാണ് ഇന്ന് വളവന്നൂരിൽ ഈ കൂട്ടായ്മയുടെ സാനിധ്യം. വ്യക്തി രാഷ്ട്രീയ മത ചിന്തകൾക്കതീതമായി മാനുഷിക മൂല്യങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന നേതൃത്വവും അതിനനുസരിച്ച് പ്രവർത്തിക്കുന്ന വളരെ അച്ചടക്കമുള്ള അംഗങ്ങളുമാണ് ഈ കൂട്ടയ്മയുടെ ശക്തിയും ഊർജ്ജവും. അത്‌ കൊണ്ട്‌ തന്നെ ഈ കൂട്ടായ്മയെ കുറിച്ച് ചിലർക്കെങ്കിലും തുടക്കത്തിലുണ്ടായിരുന്ന തെറ്റിധാരണകളും അകൽച്ചയും മാറി ‘പരസ്പര സഹായ നിധി’യോട് സഹകരിച്ചു പ്രവർത്തിക്കാൻ സ്വമേധയാ മുന്നോട്ട്‌ വരുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.

2015 സെപ്തംബർ 12 നാണ് പ്രവാസികളെയും സ്വദേശികളെയും ഉൾപ്പെടുത്തി ഈ വാട്സ്ആപ് കൂട്ടായ്മ ആരംഭിക്കുന്നത്. അതിനുമുന്പ് തികച്ചും സാദാരണമായ ഒരു വാട്ട്സ്‌ ആപ്പ്‌ കൂട്ടായ്മയിൽ പുളിക്കൽ ബഷീർ എന്ന അംഗം നാട്ടിലെ സാഹചര്യത്തിനനുസരിച്ച ഒരു ചാരിറ്റി കൂട്ടായ്മ രൂപീകരിക്കേണ്ടതായ ചർച്ചക്ക്‌ തുടക്കം കുറിക്കുകയും സമാനമനസ്കരായ ആളുകൾ അതേറ്റെടുക്കുകയും പിന്നീടത് ‘വളവന്നൂർ പരസ്പര സഹായനിധി’ യായി മാറുകയും ചെയ്യുകയായിരുന്നു.

പ്രദേശത്തെ ഒരുപാടാളുകൾക്ക് ആശ്വാസമായ കുടിവെള്ള വിതരണം

നിശ്ചിത മാസ വരിസംഖ്യയും സുമനസ്സുകളുടെ സംഭാവനകളുമാണ് കൂട്ടായ്മയുടെ സാന്പത്തിക ശ്രോതസ്സ്‌. കേന്ദ്രകമ്മിറ്റിയും ജിസിസി കമ്മിറ്റിയും ചേർന്ന് വളരെ വ്യവസ്ഥാപിതമായും ചിട്ടയോടും കൂടിയാണ് ഈ കൂട്ടായ്മയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. യുവാക്കളെ സാമൂഹികമായും സാംസ്കാരികമായും സജ്ജമാക്കുന്നതിനായി യൂത്ത്‌ വിംഗും, സ്തീകൾക്കിടയിൽ വനിതാവിംഗും പ്രവർത്തിച്ചു വരുന്നു. അഡ്മിൻ പാനൽ -ന്റെ മേൽനോട്ടത്തിൽ വളരെ കർശനമായ ഉപാധികളോടെയാണ് പരസ്പര സഹായനിധി വാട്സ്ആപ്പ് ഗ്രൂപ്പുകൾ പ്രവര്ത്തിക്കുന്നത്.

രാഷ്ട്രീയപരമായും കുടുംബപരമായുമുള്ള അനൈക്യംങ്ങൾ കാരണം പ്രദേശത്തെ കണ്ണി അറ്റ്‌ പോകുമായിരുന്ന ബന്ധങ്ങൾ കോർത്തിണക്കാനും ഒരു കുടക്കീഴിൽ കൊണ്ട്‌ വരാനും ഈ കൂട്ടായ്മയിലൂടെ കഴിഞ്ഞു എന്നുള്ളത്‌ എന്ത്‌ കൊണ്ടും പ്രശംസ അർഹിക്കുന്ന ഒരുവലിയ കാര്യം തന്നെയാണ്. ഒരു പ്രമുഖ പത്രത്തിന്രെ അവലോകനത്തിൽ, തെരെഞ്ഞെടുക്കപ്പെട്ട വ്യത്യസ്ഥമായ ആറ് വാട്സ്ആപ്പ് കൂട്ടായ്മ്കളിലൊന്ന് ‌പരസ്പര സഹായനിധിയായിരുന്നു എന്നതും ഒരംഗീകാരമാണ്.

‘സ്നേഹവീടി’ന്റെ നിർമ്മാണ പ്രവർത്തനങ്ങൾ

രോഗബാധിതനായി അകാലത്തിൽ മരണമടഞ്ഞ വിദ്യാർത്ഥിയുടെ നിർദ്ധന കുടുംബത്തിനു വേണ്ടി സഹപാഠികളും അധ്യാപകരും മുൻകൈ എടുത്തു നിർമ്മിക്കാനുദ്ദേശിച്ച വീടിന്രെ തുകാസമാഹരണത്തിന് ചുക്കാൻ പിടിക്കാൻ ‘വളവന്നൂർ പരസ്പര സഹായ നിധി’ -യെ ആയിരുന്നു സ്കൂൾ അധികൃതർ ചുമതലപ്പെടുത്തിയത്. അതിനെ തുടർന്ന് പരസ്പര സാഹായ നിധി, പ്രദേശത്തെ എല്ലാ മത-രാഷ്ട്രീയ സാംസ്കാരിക പരതിനിധികളെയും ഉൾപെടുത്തിക്കൊണ്ട് ഒരു ജനകീയ കമ്മിറ്റി രൂപീകരിക്കുകയും എല്ലാവരുടെയും കൂട്ടായ പ്രവർത്തന ഫലമായി ‘സ്നേഹവീട്’ നിർമാണം പുരോഗമിക്കുകയും ചെയ്യുന്നു.

പതിറ്റാണ്ടുകളായി പലകാരണങ്ങൾകൊണ്ടും നടക്കാതെ പോയ റോഡ് നിർമ്മാണം യാഥാർത്ഥ്യമാക്കിയതും, പ്രകൃതി സംരക്ഷണത്തിന്റെ ഭാഗമായി മരങ്ങൾ നട്ട്‌ പിടിപ്പിച്ചതും, തവനൂരിലെ പ്രതീക്ഷാഭവൻ അന്തേവാസികൾക്കുള്ള സഹായം തുടങ്ങി ഈ കുറഞ്ഞ കാലയളവിൽ നടത്തിയ പ്രവർത്തനം അസൂയാവഹമാണ്‌. മുടങ്ങാതെ നടത്തുന്ന കുടിവെള്ള വിതരണം, വിവാഹധന സഹായം, രോഗികൾക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ, മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള സഹായം, നിത്യരോഗികൾ, വിധവകൾ, പെട്ടെന്നുള്ള രോഗം കാരണം ചികിത്സാധനം കണ്ടെത്താൻ കഴിയാത്തവർക്കായി അടിയന്തിര സഹായനധം എന്നിവയും ഒരുപാട് പേർക്ക് ഉപകാരപ്രദമായിട്ടുണ്ട്.

വിദ്യാർത്ഥികളെ സാമൂഹികമായും സാംസ്കാരികമായും സജ്ജമാക്കുന്നതിന്റെ ഭാഗമായി ചെന്പ്ര പീക്കിലേക്ക് സംഘടിപ്പിച്ച കൌതുകയാത്രയിൽ നിന്ന്.

ചാരിറ്റി എന്നതിലുപരിയായി സാമൂഹിക പ്രതിബദ്ധതയുള്ള പല കാര്യങ്ങളും ചെയ്യാൻ ഈ കൂട്ടായ്മക്ക് കഴിഞ്ഞിട്ടുണ്ട്. കുറുക്കോൾ കുന്ന് എമറാൾഡ് പാലസിൽ ഡോ. രജിത് കുമാർ ന്രെ ‘ഹാപ്പി ഫാമിലി’ എന്നപേരിൽ നടന്ന പരിപാടി വളവന്നൂർ ഇത് വരെ കാണാത്ത ഒരു കുടുംബ സദസ്സിന് സാക്ഷിയാവുകയായിരുന്നു. പെൺകുട്ടികൾക്കായുള്ള പ്രത്യേക വ്യക്തിത്വ വികസന ക്യാന്പുകൾ, വിദ്യാർത്ഥികൾക്കുള്ള കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, സത്രീകൾക്ക് മാത്രമായി കൌൺസിലിംഗ് എന്നിവയും സാമൂഹ്യ പ്രവർത്തനങ്ങളുടെ ഭാഗമായി നടന്നു വരുന്നു.

വീടു നിർമ്മാണത്തിനായി സ്വന്തമായി ഒരു ചെറിയ സ്ഥലം പോലും കണ്ടെത്താൻ കഴിയാത്ത ആളുകളെ ലക്ഷ്യമിട്ട് നിർമ്മാണ ചിലവ് മാത്രം സ്വീകരിച്ച് അഞ്ച് സെന്റിൽ വീടും സ്ഥലമുമടക്കം വിതരണം ചെയ്യുവാനുള്ള പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. ഏറ്റവും അർഹരായ ഒരു കുടുംബത്തിന് ഇതിലൊരു വീട് സൌജന്യമായി അനുവദിക്കുകയും ചെയ്യും.

‘മാറേണ്ട കാഴ്ച്ചപ്പാടുകൾ’ എന്ന വിഷയത്തിൽ യുവജനങ്ങൾക്കായുള്ള ട്രൈനിംഗ് സെഷനിൽ നിന്ന്

വിദ്യാഭ്യാസ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ മുന്നോടിയായി വിവിധ കരിയർ ഗൈഡൻസ്-മോട്ടിവേഷൻ പ്രോഗ്രാമുകൾ, പി.എസ്.സി യുമായി ബന്ധപ്പെട്ട സംശയ ദുരീകരണം, പുതിയ ഓഫീസിനോടനുബന്ധിച്ച് ലൈബ്രറി, എന്നിവയും വരാനിരിക്കുന്ന പദ്ദതികളിൽ പെടുന്നു.

ബ്ലഡ് ഗ്രൂപ്പ് രൂപീകരണം, മെഡിക്കൽ ക്യാന്പ്, പ്ലാസ്റ്റിക് നിർമാർജ്ജനം, കൂടുതൽ പ്രദേശങ്ങളിൽ മരങ്ങൾ നട്ടു പിടിപ്പിക്കൽ, ജൈവ പച്ചക്കറിത്തോട്ടം, കിണർ റീചാർജ്ജ് യജ്ഞം, പഞ്ചായത്തുമായി സഹകരിച്ച് വിഗലാംരായവർക്കുള്ള മെഡിക്കൽ ഉപകരണ വിതരണം, മയക്കുമരുന്നിനെതിരായ കൂട്ടായ പ്രവർത്തനം തുടങ്ങിയവും സമീപ ഭാവിയിൽ നടത്താനുദ്ദേശിക്കുന്ന പദ്ധതികളാണ്.


പ്രസിഡന്റ്: മയ്യേരി മുഹമ്മദ് സലീം
സെക്രട്ടറി: നജീബ് പറയേടത്ത്
ട്രഷറർ: ഷാജി കടലായി