ഉറക്കത്തിൽ നിര്യാതനായി

2001

പറവന്നൂർ: കൊല്ലത്താഴത്ത് മാമൻ കുട്ടിയുടെ മകൻ അറുമുഖൻ (58) നിര്യാതനായി.  ഇന്നലെ രാത്രിയിൽ ഉറങ്ങാൻ കിടന്നതായിരുന്നു.  ഇന്ന് (28/12/2016 ബുധൻ) പത്ത് മണിയായിട്ടും ഉണരാതിരുന്നപ്പോൾ പ്രായമായ അമ്മ വിളിച്ചപ്പോഴാണ് മരിച്ചതായറിയുന്നത്.  വീട്ടിൽ അമ്മ മാത്രമാണുണ്ടായിരുന്നത്.  ഭാര്യയും മക്കളുമില്ല. മൃതദേഹം സ്വന്തം വീട്ടുവളപ്പിൽ സംസ്കരിച്ചു.  സഹോദരങ്ങൾ സുകുമാരൻ, ഉണ്ണികൃഷ്ണൻ, ബാലൻ, പരേതനായ ദേവു.