പാറയിൽ കുടുംബ സംഗമം റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു

2673

പുരാതന കുടുംബങ്ങളിലൊന്നായ പാറയിൽ കുടുംബ സംഗമം സംസ്ഥാനവഖഫ് ബോർഡ് ചെയർമാ ൻ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കുറുക്കോൾ കുന്ന് എമറാൾഡ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ P . കുഞ്ഞിമുഹമ്മദ് അൻസാരി അദ്ധ്യക്ഷത വഹിച്ചു. പ്രൊഫ.പാറയിൽ മുയ്തീൻ കുട്ടി മാർഗ്ഗരേഖ അവ തരിപ്പിച്ചു. സുലൈമാൻ മേൽപ്പത്തൂർ മുഖ്യ പ്രഭാഷണം നടത്തി. വിവിധ മൽസര പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ പ്രതിഭകളേയും മുതിർന്ന പൗരൻമാരേയും കുടുംബ സംഗമത്തിൽ വെച്ച് ആദരിച്ചു.പാറയിൽ അഷറഫ് സ്വാഗതവും പാറയിൽ അലി നന്ദിയും പറഞ്ഞു.