ഏതൊരു മനുഷ്യനും താന്‍ അംഗീകരിക്കപ്പെടണമെന്നും പ്രോത്സാഹിപ്പിക്കപ്പെടണം എന്നും ആഗ്രഹിക്കുന്നവരാണ്. ഒരു വ്യക്തിയും നിരുത്സാഹപ്പെടുത്തലോ അവഗണനയോ ഇഷ്ടപ്പെടുന്നില്ല.
ഇങ്ങനെയൊക്കെയാണ് കാര്യങ്ങളെങ്കിലും നമ്മളില്‍ എത്ര പേര്‍ നാം അറിയുന്ന പ്രതിഭകളെ അംഗീകരിക്കാനും അവര്‍ക്ക് പ്രോത്സാഹനം നല്‍കാനും ശ്രമിച്ചിട്ടുണ്ട്.നമ്മുടെ നാട്ടില്‍ അറിയപ്പെടാത്ത തന്‍റെ കഴിവിനെ പുറത്തെത്തിക്കാന്‍ സാധിക്കാത്ത ആരെയെങ്കിലും നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? അവരെ പൊതു ജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്താന് നിങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ? .
ഇല്ലെങ്കില്‍ നിങ്ങളുടെ മനസ്സില്‍ അഹങ്കാരത്തിന്‍റെ ചെറിയ കണികയില്ലെ ? നിങ്ങള്‍ ഒരാളെ അംഗീകരിക്കാതെ എങ്ങനെയാണ് മറ്റുള്ളവര്‍ നിങ്ങളെ അംഗീകരിക്കുക.
നമ്മുടെ നാട്ടില്‍ ഒട്ടനവധി പ്രതിഭകള്‍ ഉയര്‍ന്നു വന്നിട്ടുണ്ട് . പക്ഷേ അവരെ പ്രോത്സാഹിപ്പിക്കാനോ അഭിപ്രായം രേഖപ്പെടുത്താനോ എന്തു കൊണ്ടോ നമ്മുടെ സങ്കുചിതമായ മനസ്സുകള്‍ അനുവദിക്കുന്നില്ല. വേണ്ടിടത്തും വേണ്ടാത്തിടത്തും ‘ലൈക്കും കമന്‍റുമിടുന്ന’ നമുക്ക് എന്തു കൊണ്ടാണ് ഇവര്‍ക്കു വേണ്ടി പെരുവിരലമര്‍ത്താന്‍ ഇത്ര പിശുക്ക്.
ഓര്‍ക്കുക രണ്ടാം ലോക മഹായുദ്ധത്തിന് കാരണക്കാരനായ ഹിറ്റ്ലര്‍ ഒരു അവഗണനയുടെ പ്രതീകമാണ്. ചിത്ര രചനയില്‍ കഴിവുണ്ടായിരുന്ന അഡോള്‍ഫ് എന്ന കുട്ടിയെ ജൂതന്മാര്‍ നടത്തിയിരുന്ന വിയന്നയിലെ ചിത്രരചനാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എടുക്കാതെ പുറത്താക്കി. ഈ അവഗണന ആയിരിക്കാം ഹിറ്റ്ലര്‍ എന്ന ലോകം കണ്ട ഏറ്റവും ക്രൂരനായ ഭരണാധികാരിയെ സൃഷ്ടിച്ചത്. മറിച്ചായിരുന്നെങ്കില്‍ ഒരു പക്ഷെ ലോക ചരിത്രം തന്നെ മറ്റൊന്നാകുമായിരുന്നു.
അതു കൊണ്ടു തന്നെ നമുക്കിടയിലെ പ്രതിഭകളെ അംഗീകരിക്കാനും പ്രോത്സാഹിപ്പിക്കാനും നമുക്കോരോരുത്തര്‍ക്കും സാധിക്കട്ടെ.