കുറുക്കോൾ: പ്രവാസി ലീഗ് വളവന്നൂർ പഞ്ചായത്ത് കൺവെൻഷൻ ഇന്ന് (04/02/2018 ഞായറാഴ്ച്ച) കുറുക്കോൾ ഖായിദേ മില്ലത്ത് സൗദത്തിൽ വൈകീട്ട് 4 ന് പ്രവാസി ലീഗ് സ്റ്റേറ്റ് ജനറൽ സെക്രട്ടറി ഹനീഫ മൂന്നിയൂർ ഉൽഘാടനം നിർവഹിക്കും.
പ്രവാസികൾക്ക് സർക്കാറിൽ നിന്ന് ലഭിക്കുന്ന ആനുകൂല്യങ്ങൾ എന്ന വിഷയത്തിൽ സലീം വടക്കൻ മുഖ്യ പ്രഭാഷണം നിർവഹിക്കും. സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്റ് കുറുക്കോളി മൊയ്തീൻ, മുസ്ലിം ലീഗ്,പ്രവാസി ലീഗ്,കെഎംസിസി,യൂത്ത് ലീഗ്,വനിതാ ലീഗ്, എം.എസ്.എഫ് നേതാക്കൾ സംബന്ധിക്കും.