പാറക്കൽ: എഴുപത്തി ഒന്നാം സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് എം.എം.യു.പി. സ്കൂൾ പാറക്കൽ വെൽഫെയർ കമ്മറ്റിയുടെ സഹായത്തോടെ സ്കൂളിനു ചുറ്റുമുള്ള വളവന്നൂർ, കല്പകഞ്ചേരി പഞ്ചായത്തുകളിലെ സ്കൂളുകളെ ഉൾപെടുത്തി മെഗാ ക്വിസ് മത്സരം നടത്തി. നൗഷാദ് അടിയാട്ടിൽ ക്വിസ് മാസ്റ്റരായിരുന്നു. വിജയികൾക്കുള്ള സമ്മാനം വളവന്നൂർ ഗ്രാമപഞ്ചായത്ത് സ്റ്റാന്രിംഗ് കമ്മിറ്റി ചെയർമാൻ തയ്യിൽ ബീരാൻ ഹാജി, എ.കെ മുജീബ് റഹ്മാൻ, ഷാജു സി. ചാക്കോ, എന്നിവർ നിർവഹിച്ചു. ഹെഡ്മാസ്റ്റർ സി പ്രേമരാജൻ അധ്യക്ഷനായിരുന്നു. പുക്കോയ കെ.എം, പി.എ അലിക്കുട്ടി, ടി.കെ ഷംസുദ്ദീൻ, മിർഷാദ് എന്നിവർ സംസാരിച്ചു.
എം.എം.യു.പി. സ്കൂൾ പാറക്കൽ മെഗാ ക്വിസ് മേള നടത്തി
രാധാകൃഷ്ണൻ സി.പി