തലക്കാട് പഞ്ചായത്തിലെ കാഞ്ഞിരകോൽ യു.പി സ്കൂളിലെ നൂറാം വാർഷികത്തോടനുബന്ധിച്ച് വൈ: 3 മണിക്ക് ആയിരങ്ങൾ അണിനിരന്ന വർണ ശബളമായ ഘോഷയാത്ര നടന്നു. സ്കൂളിലെ സ്കൗട്ട് ആൻറ് ഗൈഡ് ടീം, ഒപ്പന, കോൽക്കളി, നാടോടി നൃത്തം എന്നിവയുണ്ടായിരുന്നു. തിരൂർ ഗവ:ബോയ്സ് ഹൈസ്കൂളിലെ എൻ.സി.സി വാരണാക്കര, കുറ്റൂർ ,പുല്ലൂർ ,പുല്ലൂരാൽ, വലിയപറമ്പ്, കാഞ്ഞിരകോൽ, ഒസാൻപടി എന്നീ പ്രദേശങ്ങളിലെ ക്ലബുകളുടെയും, സാംസ്കാരിക സംഘടനകളുടെയും 20 ഓളം പ്ലോട്ടുകളും നിശ്ചല ദ്യശ്യങ്ങളും ഉണ്ടായിരുന്നു. ജല സംരക്ഷണം ,ആദിവാസി നൃത്തം പാരമ്പര്യ കൃഷികൾ ,സ്വാതന്ത്ര്യ സമര സേനാനികൾ , അന്യം നിന്നുപോവുന്ന നാടൻ കലകൾ തുടങ്ങിയവയായിരുന്നു പ്ലോട്ടുകൾ.
വാരണാക്കരയിൽ വെച്ച് തലക്കാട് പഞ്ചായത്ത് പ്രസിഡണ്ട് കുഞ്ഞി ബാവ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡണ്ട് പി.പുഷ്പ,ബ്ലോക്ക് മെമ്പർ പി വസന്ത,വാർഡ് മെമ്പർമാരായ ഇ.നുസൈബ, ടി.ഇസ്മായീൽ, എ.ഷൈനി, ടി.പി.അൻവർ സാജിദ് എന്നിവരും, ടി.പി കരീം, സൈതലവി മാസ്റ്റർ,എ.ടി അരവിന്ദാക്ഷൻ, ഉമർ പുല്ലൂർ ലത്തീഫ് കൊളക്കാടൻ, ഹെഡ്മാസ്റ്റർ ഹനീഫ പുല്ലൂർ, മാനേജർ അബൂബക്കർ ,പി.ടി.എ പ്രസിഡണ്ട് ഷബീർ എന്നിവർ ജാഥക്ക് നേതൃത്വം നൽകി. ഘോഷയാത്ര വാരണാക്കരയിൽ നിന്നും തുടങ്ങി പുല്ലൂർ വഴി പുല്ലൂരാ ലിലൂടെ ഒസാൻ പടി വഴി സ്കൂളിൽ തിരിച്ചെത്തി