പാറമ്മലങ്ങാടി: ജൂനിയര്‍ സാന്‍റോസ് കലാ കായിക സാംസ്കാരിക വേദിയും പൂഴിക്കുത്ത് പൗരസമിതിയും സംയുക്തമായി സംഘടിപ്പിച്ച 15 ദിവസം നീണ്ടുനിന്ന ജൂനിയർ സാന്റോസ് ആൾ കേരളം സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് വർണാഭമായ സമാപനം. ഫൈനലിൽ നാപ്പോളി വാരനാക്കരയെ പരാജയപ്പെടുത്തി ഫിയന്രിന ഇരിങ്ങാവൂർ ജേതാക്കളായി.
ആർത്തിറമ്പി വന്ന ജനസാഗരത്തിനു മുന്നിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഫിയന്റിന ഇരിങ്ങാവൂർ പൊരുതിക്കളിച്ച നാപ്പോളി വരനാക്കരക്കെതിരെ വിജയിച്ചത്. വളവന്നൂർ പഞ്ചായത്തു 5 വാർഡ് മെമ്പർ എം. ഇക്ബാൽ, ചെറിയമുണ്ടം പഞ്ചായത്തു 8 വാർഡ് മെമ്പർ എൻ.വി ബാലൻ, അദുമോൻ.പി, ഷുക്കൂർ പാറയിൽ, തുടങ്ങിയവർ കളിക്കാരുമായി പരിചയപെട്ടു. മത്സരത്തിന് ശേഷം വിജയികൾക്കുള്ള ക്യാഷ് പ്രൈസ് മണി ട്രോഫിയും നൽകി
ഫുട്ബോള്‍ മത്സരത്തോടനുബന്ധിച്ച് പ്രദേശത്തെ നിര്‍ധനരായ 10 വിദ്യാര്‍ത്ഥികള്‍ക്ക് ‘പാഠം 10 സേവനം’ എന്ന പദ്ധതിയുടെ ഭാഗമായി പഠനോപകരണ കിറ്റ് വിതരണം ഉണ്ടായിരിക്കും 3BS ബാഗ്സ് ഉടമ ഉബൈദ് വളാഞ്ചേരി നിർവഹിച്ചു.