അന്ത്യോദയ എക്സ് പ്രസിന് തിരൂരിൽ സ്റ്റോപ്പനുവദിക്കണം: ദേശം സാംസ്കാരിക സമിതി

മയ്യേരിച്ചിറ: തിരുവനന്തപുരം മുതൽ മംഗലാപുരം വരെ വേഗത്തിലെത്താവുന്നതും മുൻകൂർ റിസർവേഷൻ ആവശ്യമില്ലാത്തതും സാധാരണക്കാർക്ക് ഏറെ പ്രയോജനപ്രദവുമായ അന്ത്യോദയ എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പനുവദി ക്കണമെന്ന് മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി എക്സിക്യൂട്ടീവ് ബന്ധപ്പെട്ടവരോടാവശ്യപ്പെട്ടു. ഈ വിഷയത്തിൽ റെയി ൽവെമന്ത്രിക്ക്നിവേദനം നൽകാൻ തീരുമാനിച്ചു. പ്രസിഡണ്ട് PC ഇസ്ഹാഖ് അദ്ധ്യ ക്ഷത വഹിച്ചു. C P രാധാകൃഷ്ണൻ ,P ഹമീദ്, K Kമുഹമ്മത്, MV സഹദേവൻ, V V യാഹൂട്ടി പ്രസംഗിച്ചു.