വാരണാക്കര :നാട്ടിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഇതര സംസ്ഥാനക്കാരും വിവിധ ഉൽപ്പന്നങ്ങൾ വിൽക്കാനെന്ന വ്യാജേന വീടുകളിൽ കയറി ഇറങ്ങി നടക്കുന്നവരും മറ്റു യാചകരും ജന ജീവിതത്തിന് ഭീഷണിയായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഗ്രാമത്തിന്റെ സുരക്ഷ മുൻകണ്ട് ഭിക്ഷാടനം നിരോധിക്കുന്നതിനും, കഞ്ചാവ് പോലുള്ള ലഹരി ഉൽപന്നങ്ങൾ ഉപയോഗിക്കുന്നവരും വില്പന നടത്തുന്നവരും ഈ അടുത്ത കാലത്തായി പ്രദേശത്തു വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരി നിരോധനം ഏർപ്പെടുത്താനും വാരണാക്കരയിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചു.
ഇതിന്റെ ഭാഗമായി കൽപകഞ്ചേരി പോലീസിൽ നിന്ന് അനുമതി വാങ്ങിയതനുസരിച്ച് പ്രദേശത്ത് മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും, ലഘുലേഖ വിതരണം ബോധവൽക്കരണം എന്നിവ സംഘടിപ്പിക്കുകയും ചെയ്യും. വിദ്യാർത്ഥികളേയും കൗമാരക്കാരേയും കെണിയിലകപ്പെടുത്തുന്ന അന്യ പ്രദേശങ്ങളിൽ നിന്ന് വരുന്ന ലഹരിവിൽപ്പനക്കാരെ വീക്ഷിക്കും. അന്യസംസ്ഥാന തൊഴിലാളികൾ, ഭിക്ഷാടനം നടത്തുന്നവർ എന്നിവർക്ക് കെട്ടിടം വാടകക്ക് നൽകുന്നത് തടയുവാൻ കെട്ടിട ഉടമകൾക്ക് നിർദ്ദേശം നൽകും.
ഐ.പി ബാവ, ചീനിക്കൽ ഹംസ, കുഞ്ഞി ബാവ മാസ്റ്റർ, സൈദാലികുട്ടി മാസ്റ്റർ, ഷറഫുദ്ധീൻ വാരണാക്കര, അബ്ദുൽ ഹമീദ് അലികുന്നത്, യൂസുഫലി ടി.പി, അലവി മാസ്റ്റർ ടി.കെ, അബ്ദുൽ ജലീൽ കുമ്പളപറമ്പിൽ, പ്രമോദ് മഠത്തിൽ പറമ്പിൽ, അബ്ദു റസാഖ് വെട്ടണം കടവത്ത്, ബീരാൻ ഹാജി പാലക്കൽ, സജീർ, ശംസുദ്ധീൻ ടി.പി, അബ്ദു സമദ് ടി.എ, ലബീബ് ടി.പി, എന്നിവർ പങ്കെടുത്തു