പത്തൊൻപതാം വാർഡ്‌ മുസ്ലിം ലീഗ്‌ പ്രവർത്തകർ കുളം വൃത്തിയാക്കി

900

കുടിവെള്ള സ്രോതസ്സുകൾ സംരക്ഷിക്കുക എന്ന ദൌത്യത്തിന്റെ ഭാഗമായി വളവന്നൂർ പഞ്ചായത്ത്‌ പത്തൊൻപതാം വാർഡ്‌ മുസ്ലിം ലീഗ്‌ പ്രവർത്തകർ വാർഡിലെ കുളം വൃത്തിയാക്കി. വെള്ളത്തിന്റെ ദൗർലഭ്യം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണു കുളം ശുചീകരണം നടത്തിയത്‌. മുസ്ലിംലീഗ് വാർഡ്‌ ട്രഷറർ മയ്യേരി മുജീബ്‌ യൂത്തലീഗ് വാർഡ്‌ പ്രസിഡണ്ട്‌ ഉമർ ഫാറൂഖ് എന്നിവർ നേതൃതം നൽകി. പത്തൊന്പതാം വാർഡ് മുസ്ലീം ലീഗിന്റെ നേതൃത്വത്തിൽ വിവിധ ഭാഗങ്ങളിൽ കുടിവെള്ള വിതരണവും നടത്തി വരുന്നു.