ഒരു കുടം വെള്ളമെങ്കിലും ഇന്ന് കിട്ടിയെങ്കിൽ…

1832
കടുങ്ങാത്തുകുണ്ട് കോളനിയിൽ നിന്നും 'ശശി വാരിയത്ത്' പകർത്തിയ കണ്ണു നനയിക്കുന്ന ചിത്രം.

ഈ വർഷത്തെ കുടിവെള്ള ക്ഷാമം വളവന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നവരെ ഭയാനകമായ രീതിയിൽ ബാധിച്ചിട്ടുണ്ട്. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വേർത്തിരിവില്ലാതെ ഈ വേനലിൽ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴച്ച എല്ലായിടത്തും ദിവസേന കാണാവുന്നതാണ്.  ഇത്  പ്രശസ്ത ഫോട്ടോ ജേർണലിസ്റ്റ് ‘ശശി വാരിയത്ത്’ കടുങ്ങാത്തുകുണ്ടിൽ നിന്നും പകർത്തിയ കാഴ്ച്ച.

രണ്ട് പതിറ്റാണ്ടിലേറെയായി ഫോട്ടോഗ്രഫി രംഗത്ത് പ്രവർത്തിക്കുന്ന ശശി വാരിയത്ത് ഇപ്പോൾ കടുങ്ങാത്തുകുണ്ടിൽ സ്വന്തമായി ഡിജിറ്റൽ സ്റ്റുഡിയോ നടത്തിവരുന്നു.