ബീറ്റിൽസ് ക്ലബ്ബ് വിദ്യാർത്ഥികൾക്ക് സ്കൂൾ ബേഗും പഠനോപകരണങ്ങളും വിതരണം ചെയ്തു

രാധാകൃഷ്ണൻ. സി.പി

1069

കല്ലിങ്ങൽപറന്പ് ‘ബീറ്റിൽസ് ചാരിറ്റി ക്ലബ്ബി’ന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.ലി, +2 പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കുകയും സാമ്പത്തിക പ്രയാസമനുഭവിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കൂൾ ബേഗും മറ്റ് പഠനോപകരണങ്ങളും വിതരണം ചെയ്യുകയും ചെയ്തു. എൻ. മുഹമ്മദ് നജീബിന്റെ അദ്ധ്യക്ഷതയിൽ സി.പി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എം.ടി മുഹമ്മദ് റിയാസ്, വി.വി മാക്കു, എം. പ്രബിൻ, എൻ. പ്രജീഷ്, വി. അൻവർ പ്രസംഗിച്ചു.