ഉപതെരഞ്ഞെടുപ്പ് : എൽ സി സെക്രട്ടറിയെ തറപറ്റിച്ച് ലീഗ് സെക്രെട്ടറി

2015

എൽ സി സെക്രട്ടറിയെ തറപറ്റിച്ച് ലീഗ് സെക്രെട്ടറി
താനൂർ ബ്ലോക്ക് തുവ്വക്കാട് ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി പിസി അഷ്റഫിന് ജയം. കന്നിയങ്കത്തിനിറങ്ങിയ പിസി അശ്റഫ് നേരിട്ടത് പരിചയസമ്പന്നനായ പിസി കബീർ ബാബുവിനെയാണ്. 282 വോട്ടുകള്ക്കാണ് സിപിഎം ലോക്കൽ സെക്രെട്ടറിയെ മുസ്ലിം ലീഗ് വളവന്നൂർ പഞ്ചായത്ത് സെക്രെട്ടറി പരാജയപ്പെടുത്തിയത്.
വളവന്നൂർ പഞ്ചായത്ത് ഇന്നേവരെ കണ്ടതിൽ വെച്ച് ഏറ്റവും വാവശിയേറിയ തെരഞ്ഞെടുപ്പുകൂടിയായിരുന്ന ഇത്. മുസ്ലിം ലീഗിന്റെ ഇബ്രാഹിം മാഷ് മരണപ്പെട്ടതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
കഴിഞ്ഞ വര്ഷം ഇട്ടതിനോടൊപ്പം ഉണ്ടായിരുന്ന പിഡിപി ഇപ്രാവശ്യം യുഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരുന്നു.
ഇരുകൂട്ടരും അഭിമാന പോരാട്ടമായി കണ്ട ഈ തെരഞ്ഞെടുപ്പ് നാട്ടുകാരും പ്രവാസികളും വലിയ ആവേശത്തിലാണ് കണ്ടത്.