മയ്യേരിച്ചിറ: പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് വളവന്നൂർ നോർത്ത് എ.എം.എൽ.പി.സ്കൂളിൽ നടന്ന ആഘോഷ പരിപാടികൾ വളവന്നൂർ കൃഷി ഓഫീസർ ഹണി ഗംഗാധരൻ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു.പ്രധാനാദ്ധ്യാപിക സ്നോബി ജോസഫ് അദ്ധ്യക്ഷത വഹിച്ചു. രാധാകൃഷ്ണൻ സി.പി, ബി.ആർ.സി ട്രെയിനർ നൗഷാദ്, ശ്രീലത, കെ.കെ മുഹമ്മദ്, പി.എം ഇസ്മായിൽ, പ്രസംഗിച്ചു. വി.ടി. ലത്തീഫ് സ്വാഗതവും ഖലീലുൽഅമീൻ നന്ദിയും പറഞ്ഞു.
പരിസ്ഥിതി ദിനാചരണ പരിപാടി: വൃക്ഷത്തൈ നട്ട് ഉദ്ഘാടനം
രാധാകൃഷ്ണൻ സി.പി