കല്ലിങ്ങൽ പറന്പ്: M.S.M ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ടി.വി ചന്ദ്രശേഖർ സാറിനും HSST സുഗുണൻ സാറിനും ഓഫീസ് സ്റ്റാഫ് ടി.പി അബ്ദുറഹിമാൻ സാറിനും 1/3/2016 ന് സ്കൂൾ പി.ടി.എ യും അധ്യാപകരും ചേർന്ന് യാത്രയയപ്പ് നൽകി. യോഗം തവനൂർ MLA ഡോ. കെ.ടി ജലീൽ ഉത്ഘാടനം ചെയ്തു.
പ്രസ്തുത പരിപാടിയിൽ കൽപകഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ. കുഞ്ഞാപ്പ അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്തംഗം സൈതലവി മാസ്റ്റർ, സ്കൂൾ മാനേജർ അബ്ദുല്ലത്തീഫ്, പി.ടി.എ പ്രസിഡന്റ് അബ്ദുറസാഖ്, ഹെഡ്മാസ്റ്റർ എൻ. അബ്ദുൽ വഹാബ് ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ ഹംസ മാസ്റ്റർ, പി.ടി.എ വൈസ് പ്രസി. ശ്രീനിവാസൻ, എക്സിക്യൂട്ടീവ് അംഗം പി.സി അശ്റഫ്, സ്റ്റാഫ് സെക്രട്ടറി കെ. എൻ അജിത് കുമാർ, മുൻ കൽപകഞ്ചേരി പഞ്ചായത്ത് പ്രസി. നസീമ, ഡി.സി.സി മെന്പർ കോട്ടയിൽ കുഞ്ഞാമു എന്നിവരും അധ്യാപകരും പരിപാടിയുൽ ആശംസ പ്രസംഗങ്ങൾ നടത്തി.
വൈസ് പ്രിൻസിപ്പാൾ ഹസ്സൻ അമേങ്ങര യോഗത്തിൽ സ്വാഗതവും ഹയർ സെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി ജോസി വർഗ്ഗീസ് നന്ദിയും പറഞ്ഞു.
പ്രശസ്ത ഗായകൻ എടപ്പാൾ വിശ്വം സംസ്ഥാന സ്കൂൾ കലോത്സവ ഗസൽ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ഹർഷ കൃഷ്ണ എന്നിവർ പരിപാടിക്ക് ഗാനോപഹാരം നൽകി.