സ്കൂട്ടർ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരണപ്പെട്ടു

1444

കല്പകഞ്ചേരി ഉമ്മർപ്പടിയിലെ കരിപ്പായി ഹംസക്കുട്ടിയുടെ മകനും കല്ലിങ്ങൽ പറമ്പ് MSMHSS പ്ലസ് ടു വിദ്യാർത്ഥിയുമായിരുന്ന മുഹമ്മദ് സഫ് വാൻ (17) വാഹനാപകടത്തെ തുടർന്നു് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ടു. ഈ മാസം 9ന് രാവിലെ കോട്ടക്കൽ പുത്തൂർ ബൈപാസ്സിൽ നടന്ന സ്കൂട്ടർ അപകടത്തിൽ പെട്ട് ചികിത്സയിലായിരുന്നു.  ഖബറടക്കം ഇന്ന് വൈകുന്നേരം 7 മണിക്ക് കാനാഞ്ചേരി മഹല്ല് ഖബർസ്ഥാനിൽ നടന്നു.

മാതാവ്. ഫാത്തിമ സുഹറ
സഹോദരങ്ങൾ: സഹ്ലതസ്നി, മുഹമ്മത് സിനാൻ.