തൊണ്ണൂറാം വയസ്സിലും കർമ്മനിരതനായി… പരിഭവമില്ലാതെ ആലികുട്ടികാക്ക

ഷംസുദ്ദീൻ തയ്യിൽ

1985


തമഴന്റെ എയർപോർട്ടിൽ അനിശ്ചിതമായി മുടങ്ങി കിടന്ന പാതി ദിനത്തിന്റെ വിരസത അകറ്റാൻ എന്തെങ്കിലും കുത്തി കുറിക്കാം എന്ന് കരുതി.

നമുക്ക് പലരെയും അറിയാം നാട്ടിലെ പ്രമുഖരെയും പ്രമാണികളെയും ,സമ്പന്നരെയും. സൗഭാഗ്യവാൻമാരായ ഇത്തരക്കാരെ നാം ആദരിച്ച് ബഹു മാനിച്ച് വീണ്ടും ഔന്നിത്യത്തിൽ എത്തിക്കുന്നു. എന്നാൽ ഒരു പുരുഷായുസ് മുഴുവനും ജീവിതത്തിന്റെ രണ്ടറ്റം തട്ടിക്കുന്നതിന് കഠിനജോലി ചെയ്തിട്ടും കഷ്ടതയും പ്രയാസവും മാത്രം ബാക്കിയുള്ള നിലാരമ്പരായ , എല്ലാവരാലും അവഗണിക്കപെടുന്ന ഒരുപാട് സാധാരണക്കാരായ വയോവൃദ്ധരുണ്ട് ‘ ഇവരുടെ കയിപ്പോറിയ ജീവിതാനുഭവങ്ങൾ അഹങ്കാരികളായ പുതുതലമുറ അറിയണം.

കുറച്ച് നാളുകൾക്ക് മുമ്പ് എന്നെ കാണാൻ വന്ന ആലികുട്ടി കാക്ക അത്തരത്തിലുള്ള അനേകരിൽ ഒരാളാണ്.

അന്ന് ഞങ്ങൾ
ആലി കുട്ടി കാക്കാന്റെ ചെറുപ്പകാലത്തിലേയ്ക്ക് വെറുതെ ഒന്നു സഞ്ചരിച്ചു. അങ്ങിനെ അങ്ങിനെ ഒരു പാട് നേരം അദ്ധേഹത്തിൻ ഭൂതകാല സ്മരണകൾ അനുസ്മരിച്ചു.

പ്രായം ക്കെണ്ട് എന്റെ ഉപ്പയേക്കാൾ മൂത്തതാണെങ്കിലും എവിടെ നിന്നു കണ്ടാലും ഒരു നീട്ടി വിളിയുണ്ട് “ചെങ്ങാഴേ ”

ആലി കുട്ടികക്ക എന്നു മുതലാണ് ഞങ്ങളെ ചെങ്ങായി എന്നു വിളിക്കാൻ തുടങ്ങിയത് എന്ന് ഓർമ്മയില്ല , ഞങ്ങളുടെ സൗഹൃദത്തിന് പയക്കം ഏറെയുണ്ട്. പണ്ട് ഞങ്ങൾ സ്കൂൾ കാലഘട്ടത്തിൽ പ്രഭാത ഓട്ടത്തിൽ ഞഞ്ഞളോടെപ്പം പള്ളി വരെ ഒരു കൗമാരക്കാരനെ പോലെ ഓടിയിരുന്ന , പിന്നീട് കുന്നത്തങ്ങാടിയിലെ സായാഹ്നങ്ങളിലെ അങ്ങാടി സൊറ കളിൽ ഞങ്ങളോടെപ്പം സജീവ സാന്നിദ്ധ്യമായിരുന്ന ആ ഇരുണ്ട് കുറിയ വെള്ള തലീ കെട്ട് ട്രേഡ്‌ മാർക്കായ
എപ്പോഴും ഒരു ‘പാടാളിക്ക് ‘ നിൽക്കുന്ന (പണ്ടുകാലത്ത് ഉണ്ടായിരുന്ന തല്ലുകൂടൽ വിനോദം)
ആളുടെ ശരീരഭാഷയോടെ
ആരെയും കൂസാതെ പ്രതികാത്മകം ഒരു വയക്കാളിയെ പോലെ സംസാരിച്ച് സൗഹുദം നില നിർത്തി പോന്നിരുന്ന നമ്മുടെ സ്വന്തം ആലി കുട്ടികാക്ക

ജീവിതത്തിന്റെ കാതലായ ഭാഗം പൂർണ്ണമായും വറുതിയിൽ ത്തന്നെ, കുട്ടികാലം മുതൽ തുടങ്ങിയ കഠിനാദ്യോനം വർദ്ധക്യത്തിലും തുടർന്നു.കഷ്ടതയല്ലാതെ ശിഷ്ടമായി മറ്റൊന്നും ബാക്കിയായില്ല.

വറുതിയുടെ നാളുകളിൽ ജേലിക്ക് കൂലി ഒരു നേരത്തെ ഭക്ഷണം മാത്രം അതും ഇന്ന് നമുക്ക് അന്യമായ താളും ‘ ചേമ്പും,. ചക്ക പുഴുക്കും മാത്രം

അന്നത്തെ പല നാട്ടുപ്രമാണി മാരുടെയും സഹായിയായി വേലയെടുത്തു ചൂഷണങ്ങൾക്ക് വിധേയമായത് കൊണ്ടാവാം
അവരോടൊന്നു മമത സംസാരത്തിൽണ്ടില്ല.

പുത്തൂർ പള്ളി മുതൽ ഒഴക്കിൻ ബാവാന്റെ വീട് വരെ വിശാലമായ പാടങ്ങളെ കുറിച്ചും
ഇവിടങ്ങളിലെ കൃഷിയെ പറ്റിയും അദ്ദേഹം വാജാല നായി.

പടിപ്പുര കണ്ടത്തിലെ മുണ്ടൻ പണിയെ കുറിച്ചും .അവിടെ നടന്നിരുന്ന കാളപൂട്ട് മത്സരത്തിന്റെ വിവരണവും നൽകുമ്പോൾ ഇനിയുമൊരു അങ്കത്തിന് ബാല്യമുള്ള ഒരു യോദ്ധാവിന്റെ ആവേശം എനിക്ക് ആലി കുട്ടി കാക്കയിൽ കാണാൻ കഴിഞ്ഞു.

മോഡൻ വിതച്ചിരുന്ന പള്ളിയേ ലുകളും, തറക്കലാട്ടിനെ പറ്റിയും പിന്നെ
ലഹള കാലത്തെ പുത്തൂർ പള്ളിയിലെ ബ്രട്ടീഷ് വെടിവെപ്പിന്റെ അവ്യക്ത ഓർമ്മകളും എല്ലാം കൂടി
എന്നെയും നാൽപ്പതുകളിലെ കെസ്സു പാട്ടുകളുടെ മധുരസ്മരണകളിലേക്ക് കൊണ്ടുപോയി.

തൊണ്ണൂറിനോടടുക്കുന്ന ഈ നിസ്വർത്ഥനായ, രോഗങ്ങളോട് മല്ലടിക്കുന്ന ഇദ്ദേഹത്തെ നമക്ക് ശിഷ്ടകാലം മഞ്ചലിലേറ്റിടാം

ഇതുപോലുള്ളവളവന്നൂരിന്റ. ഒരുപാടു അനുഭവസമ്പത്തുകളുടെ ഉറവിടങ്ങളായ ഈ മുതിർന്നവരെ തീർച്ചയായും ആദരിക്കപെടണം.