വളവന്നൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ 108 -ാം വാർഷികം ആഘോഷിച്ചു

2 ദിവസങ്ങളിലായി നടന്ന വളവന്നൂർ നോർത്ത് AMLP സ്കൂൾ, 108 -ാം വാർഷികാഘോഷം പഞ്ചാ. വൈസ് പ്രസി.VP സുലൈഖ ഉദ്ഘാടനം ചെയ്തു. വാർഡംഗം PC നജ്മത്ത് അദ്ധ്യക്ഷത വഹിച്ചു പഞ്ചാ.സ്റ്റാന്റിങ്ങ് കമ്മറ്റിയംഗം കുന്നത്ത് ഷറഫുദ്ദീൻ അവാർഡ് വിതരണം നടത്തി. സ്കൂൾ മാഗസിൻ “സ്പന്ദനം” സാഹിത്യകാരൻ ചെറിയമുണ്ടം അബ്ദുറസാക്ക് Kകാർത്തിക്കിന് നൽകി പ്രകാശനം ചെയ്തു.

‘ഒരു കുട്ടി, ഒരു മാഗസിൻ ” എന്ന പരിപാടിയുടെ ഭാഗമായി നിർമ്മിച്ച മാഗസിനുകൾ പഞ്ചായത്തംഗം സുനി പടിയത്ത് സമർപ്പിച്ചു. പഞ്ചായത്തംഗം M അബ്ദുറഹിമാൻ ഹാജി, PC ഇസ്ഹാഖ്, K K മുഹമ്മദ്, CP രാധാകൃഷ്ണൻ, vy മേരി, ഷിബി P ജോസഫ്, എ മിനി, ഖലീലുൽ അമീൻ, ശബ്ന, അമീന പ്രസംഗിച്ചു. VT അബ്ദുൽ ലത്തീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. PV ജമീല ആഭരണ നിർമ്മാണ പരിശീലനത്തിന് നേതൃത്വം നൽകി – പ്രധാനാദ്ധ്യാപിക സ്നോബി ജോസഫ് സ്വാഗതവും V നിലൂഫർ നന്ദിയും പറഞ്ഞു. സ്കൂൾ PTA പ്രസിഡണ്ട് K K
മുഹമ്മദിന് അദ്ധ്യാപകരുടെ വകയായുള്ള സ്നേഹ സമ്മാനം CP രാധാകൃഷ്ണൻ സമ്മാനിച്ചു.