വളവന്നൂർ പഞ്ചായത്ത് നാലാം വാർഡിൽ രണ്ടാമത്തെ ബൈത്തുറഹ്മക്ക് തറക്കല്ലിട്ടു

രാധാകൃഷ്ണൻ സി.പി

2654

പാറമ്മലങ്ങാടി: വളവന്നൂർ പഞ്ചായത്ത് നാലാം വാർഡ് മുസ്ലീം ലീഗ് കമ്മിറ്റി ബാഫഖി യത്തിംഖാന വെക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന് പടിഞ്ഞാറ് വശം നിർമ്മിച്ചു നൽകുന്ന രണ്ടാമത്തെ ബൈത്തുറഹ്മയുടെ ശിലാസ്ഥാപനം വഖഫ് ബോർഡ് ചെയർമാൻ റഷീദലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

വേദിയിൽ കുറിക്കോളി മൊയ്തീൻ സാഹിബ്, ഹനീഫ പുതുപറന്പ് (ജില്ലാ പഞ്ചായത്ത് മെന്പർ),  എ.പി സബാഹ്, പി.സി അശ്റഫ്, അസൈനാർ ഹാജി, സി.സി ഹംസഹാജി, താഴത്തേതിൽ കുഞ്ഞുട്ടി, കടായിക്കൽ ബഷീർ, ഇ.ടി റാഫി, ലത്തീഫ് ഹാജി, മയ്യേരി റസാഖ് ഹാജി, യൂസുഫ് പടിക്കൽ, മയ്യേരി മോൻ, അടിയാട്ടിൽ മുഹമ്മദ് ബാവ തുടങ്ങിയവർ പങ്കെടുത്തു.