വളവന്നൂരിൽ ഉപതെരഞ്ഞെടുപ്പിൽ യുവനേതാക്കളുടെ പോരാട്ടം

4038

താനൂർ ബ്ലോക്ക് പഞ്ചായത്ത് തുവ്വക്കാട് ഡിവിഷനിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലാണ് വളവന്നൂർ സിപിഎം ലോക്കൽ കമ്മിറ്റി സെക്രെട്ടറി പിസി കബീർബാബുവും പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രെട്ടറി പിസി അഷറഫും കൊമ്പുകോർക്കുന്നത്.

ആയപ്പള്ളി ഇബ്രാഹിം ഹാജിയുടെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവിലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. 2018 ഒക്ടോബർ 11 ആണ് തെരഞ്ഞെടുപ്പ്. 12 നു വോട്ടെണ്ണൽ. എൽഡിഎഫിന് വേണ്ടി മത്സരിക്കുന്ന പിസി കബീർബാബു മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയാണ്. വളവന്നൂരിലെ മാര്കിസ്റ് പാർട്ടിയുടെ നെടുംതൂണാണ് ബാബു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ നാലാം വാർഡിൽ നിന്നും പരാജയത്തിന്റെ രുചിയറിഞ്ഞു. വിദ്യാർത്ഥി രാഷ്ട്രീയകാലത്ത് തന്നെ തീപ്പൊരി നേതാവായിരുന്ന കബീർബാബുവിന്‌ യുവജനങ്ങളുടെയും സാധാരണക്കാരുടെയയും പിന്തുണയുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ.

യുഡിഎഫിന് വേണ്ടി മത്സരിക്കുന്നത് പ്രസംഗവേദികളിൽ പ്രശസ്തനായ ഊർജ്ജസ്വലമായ മുസ്ലിംലീഗിന്റെ അമരക്കാരനാണ്. നിലപാടിന്റെ ഉത്തമോദാഹരണമാണ് പിസി അഷ്‌റഫ് എന്ന യുവനേതാവ്. പഞ്ചായത് ലീഗ് സെക്രട്ടറി ആയതുമുതൽ വ്യത്യസ്തമായ പ്രവർത്തങ്ങളിലൂടെ പാർട്ടിയെ മുന്നോട്ട് നയിക്കുന്ന പിസി അഷ്റഫിന് പരമ്പരാഗത യുഡിഎഫ് വോട്ടുകൾ കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ.

വളവന്നൂർ പഞ്ചായത്തിലെ 5.6.7.8.9,15,16,17വാർഡുകളാണ് ഈ ഡിവിഷനിൽ ഉൾക്കൊള്ളുന്നത്