ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ഇൻഷൂറൻസ് കാർഡ് വിതരണം മെയ് 3-ന്

കേരള സംസ്ഥാന തൊഴിൽ വകുപ്പിന്റെ നേത്രുത്വത്തിൽ കടുങ്ങാത്തുകുണ്ട് വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ സഹകരണത്തോടെ 3.5.18 ന് ഉച്ചക്ക് ശേഷം 2.30 മുതൽ രാത്രി 8 മണി വരെ വ്യാപാരഭവനിൽ വെച്ച് ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള സൗജന്യ ഇൻഷൂറൻസ് കാർഡ് (ആവാസ് ) വിതരണം നടത്തുന്നു, പ്രദേശത്തുള്ള എല്ലാ ഇതര സംസ്ഥാന തൊഴിലാളികളെയും പങ്കെടുപ്പിക്കാൻ സ്ഥാപന ഉടമകളും കോർട്ടേഴ്സ്, ബിൽഡിഗ് ഉടമകളും കരാറുകാരും ശ്രദ്ധിക്കണമെന്ന് ലേബർ ഓഫീസർ അറിയിച്ചു. കാർഡ് ലഭിക്കുന്നവർക്ക് വർഷത്തിൽ 15000 രൂപയുടെ സൗജന്യ ചികിത്സയും അപകട മരണത്തിന് 2 ലക്ഷം രൂപയും ലഭിക്കുന്നതാണ്