റാന്‍സംവെയര്‍: സൈബര്‍ ലോകത്തെ പുതിയ വില്ലനെ കരുതിയിരിക്കുക

2353

ആഗോളവ്യാപകമായി പുതിയ തരം കമ്പ്യൂട്ടർ വൈറസായ റാൻസംവെയറുകൾ (Ransomware) പ്രചരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത് വ്യാപകമായി കടന്നാക്രമിച്ചുകൊണ്ടിരിക്കുന്നു…

എന്താണ് റാന്‍സംവെയര്‍?
റാന്‍സംവെയര്‍ ഒരു സോഫ്റ്റ്‍വെയറാണ് ഇത് ഉപയോഗിച്ച് ഹാക്കര്‍മാര്‍ കംപ്യൂട്ടറില്‍ കടന്ന് കൂടി സിസ്റ്റത്തിലെ മുഴവന്‍ ഡാറ്റയും ഉപയോക്താവിന് മനസിലാകാത്ത വിധം എന്‍ക്രിപ്റ്റ് ചെയ്യുകയോ പിടിച്ച് വെക്കുകയോ ചെയ്യും തുടര്‍ന്ന് ഡാറ്റകള്‍ പൂര്‍വ സ്ഥിതിയിലാക്കാന്‍ മോചന ദ്രവ്യം ആവശ്യപ്പുടും. കമ്പ്യൂട്ടറില്‍ ഇവ ബാധിച്ചാല്‍ പ്രധാനപ്പെട്ട ഫയലുകളെ ഇവ പൂട്ടുന്നു. പിന്നീട് അവ തുറന്നു കിട്ടണമെങ്കില്‍ ഓണ്‍ലൈന്‍ കറന്‍സി ആയ ബിറ്റ് കോയിന്‍ നിക്ഷേപിച്ചു മോചിപ്പിക്കേണ്ടി വരുന്നു.. വലിയ സാമ്പത്തിക നഷ്ടവും ഇതുമൂലം സംഭവിക്കുന്നു.

ഏറ്റവും അപകടകരമായ വൈറസ് സേഫ്റ്റ്‍വെയറുകളുടെ കൂട്ടത്തിലാണ് റാന്‍സംവെയറിനെ കണക്കാക്കുന്നത്. ഒരേ സമയം സാമ്പത്തികമായും സ്വകാര്യ ഡാറ്റകള്‍ നശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നഷ്ടമാണ് ഇതിന്റ അക്രമണം മൂലം ഉപഭോക്തവിനുണ്ടാകുന്നത്.

എങ്ങനെ ഇത് കംപ്യൂട്ടറിലെത്തുന്നു?
ഏത് രൂപത്തിലും ഏത് വഴിയിലൂടെയും റാന്‍സംവെയറുകള്‍ കംപ്യൂട്ടറില്‍ കടന്ന് കൂടാം.
പലപ്പോഴും അനാവശ്യവും അപകടകരമായ വെബ്‍സൈറ്റിലൂടെയോ, പ്രോഗ്രാമിലൂടെയോ, ഇമെയിലില്‍ അറ്റാച്ച ചെയ്തോ, കംപ്യൂട്ടറില്‍ കേറിപ്പറ്റാം. ഉപയോക്താക്കള്‍ സാധാരണ വെബ്‍സൈറ്റോ പ്രോഗ്രമോ ആണെന്ന കരുതി തുറക്കുമ്പോളാണ് അപകടകരമായ കോടുകളോടെ സോഫ്റ്റ്‍വെയര്‍ സിസ്റ്റത്തിലെത്തുന്നത്.

എങ്ങനെ മുൻകരുതലുകൾ എടുക്കാം
അപരിചിതമായ ലിങ്കുകൾ, സംശയാസ്പദമായ ഇ- മെയിലുകൾ, അവയിലെ അറ്റാച്ച്മെന്റുകൾ എന്നിവ തുറക്കാതെ നോക്കുക, നിങ്ങളുടെ കമ്പ്യൂട്ടറിലെ ആന്റി വൈറസ് അപ്ഡേറ്റ് ചെയ്ത് വേണ്ട മുൻകരുതലുകൾ എടുക്കണം. ഉപഭോക്താക്കള്‍ക്ക് പരിചിതമല്ലാത്തതോ ശരിയായതാണെന്ന് ഉറപ്പില്ലാത്തതോ ആയ ലിങ്കുകളിലും വെബ്‍സൈറ്റുകളിലും ക്ലിക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിച്ചാല്‍ ഈ അപകടകാരിയെ ഒരു പരിധി വരെ അകറ്റി നിര്‍ത്താനാവും.