നാടിന്റെ പട്ടിണി മാറ്റിയതിൽ പ്രവാസികളുടെ പങ്ക് നിർണ്ണായകം: കെ.ടി ജലീൽ

2353

വരന്പനാ: രാജ്യത്തെ പട്ടിണിയും പരിവട്ട വും മാറ്റുന്നതിലും വിദ്യാഭ്യാസ രംഗത്തെ കുതിച്ചു ചാട്ടത്തിനും പ്രവാസികൾ നൽകി യ പങ്ക് മഹത്തര മാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ഡോ.കെ -ടി.ജലീൽ പ്രസ്താ വിച്ചു.ഡിസമ്പർ 8, 9,10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ വെച്ച് നടക്കുന്ന സി.പി.ഐ (എം) വളാഞ്ചേരി ഏരിയ സമ്മേളനത്തിന്റെ ഭാഗമായി വരമ്പനാ ലയിൽ നടന്ന പ്രവാസി കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. സ്വാഗത സംഘം ചെയർമാൻ P C കബീർ ബാബു അദ്ധ്യക്ഷത വഹിച്ചു.

കേരളത്തിന്റെ പുരോഗതിയിൽ പ്രധാനപങ്ക് വഹിക്കു ന്ന പ്രവാസികളെ സം രക്ഷിക്കാൻ ഇടതുപ
ക്ഷ ജനാധിപത്യ മു ന്നണി സർക്കാർ പ്രതിജ്ഞാബദ്ധമാണ്. കഠിനാദ്ധ്വാനം ചെയ്ത് പ്രവാസികൾ സ്വരൂപിക്കുന്ന സമ്പാ ദ്യം ഒരിക്കലും സ്വകാ ര്യ സ്ഥാപനങ്ങളുടേയും തട്ടിപ്പ് സംഘങ്ങളുടേയും കെണിയിൽ പെട്ട് നഷ്ടപ്പെട്ടുകൂട. ഇതിന്റെ ഭാഗമായാ ണ് സർക്കാർ KSFE മുഖേന പ്രവാസി ചിട്ടി ആരംഭിച്ചത്. കാർഷിക രംഗത്തും പാലം, റോഡ് പോലു ള്ള വൻകിട നിർമ്മാണരംഗത്തും പ്രവാ സികൾ മുതൽ മുട ക്കാൻ തയ്യാറാ കണം. പ്രവാസികളു ടെ പ്രയാസങ്ങളൂം പ്രശ്നങ്ങളും പരി ഹരിക്കാൻ പ്രത്യേക പരിഗണനയും പുതിയ പദ്ധതികളും സർക്കാർ ആവിഷ് കരിക്കും.ഇതിന്റെ ആദ്യപടിയായി ജന വരി മാസത്തിൽ പ്രവാസികളുടെസമഗ്ര സർവ്വെ ആരംഭി ക്കുമെന്നുംമന്ത്രി പറഞ്ഞു.ഉരുവിലും ലാഞ്ചിയിലും വിദേശത്ത് പോയ ആദ്യ കാല പ്രവാസി
കളെ മന്ത്രി പൊന്നാടചാർത്തി ആദരിച്ചു.

പ്രവാസി സംഘം സംസ്ഥാന നേതാക്ക ളായ ബാദുഷ കടലു ണ്ടി, ഗഫൂർ പി ലില്ലീസ്, ഉസ്മാൻ പുളക്കോട്, CPM
ഏരിയാ സെക്രട്ടറി K P ശങ്കരൻ, C K ബാവക്കുട്ടി, P C അഹമ്മദ് കുട്ടി മാസ്റ്റർ പ്രസംഗിച്ചു. V ശ്രീനിവാസൻ സ്വാഗതവും പറഞ്ഞു.