ചെനപ്പുറം പി.എച്ച്.സി സബ്സെന്ററിൽ ഡോക്ടറെ നിയമിക്കണം: സി.പി.ഐ. (എം) സമ്മേളനം

കല്ലിങ്ങൽ പറന്പ്: നൂറ് കണക്കിന് പാവപ്പെട്ട ആളൂകൾക്കും വിദ്യാർത്ഥികൾക്കും ആശ്വാസമാകുന്ന തരത്തിൽ കല്ലിങ്ങൽ പറമ്പ് – ചെനപ്പുറം പി.എച്ച്.സി സബ്സെന്ററിൽ ഡോക്ടറെ നിയമിക്കണമെന്ന് കല്ലിങ്ങൽ പറമ്പ് ലയോള കോളേജിൽ വെച്ചു നടന്ന സി.പി.ഐ. (എം) കൽപ്പകഞ്ചേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് എൻ നാരായണൻ പതാക ഉയർ ത്തി. സ്വാഗത സംഘം ചെയർമാൻ സി.പി. രാധാകൃഷ്ണൻ സ്വാഗതംപറഞ്ഞു .വാസു ടി, സൈതുട്ടി പി, ജംഷിദ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു.  റാഷിദ് രക്തസാക്ഷി പ്രമേയവും എം. സൈതലവി അനുശോചന പ്രമേയവും അവതരി പ്പിച്ചു. സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റംഗം വി.പി സക്കറിയ സമ്മേളനം ഉദ്ഘാടനംചെയ് തു. തലമുതിർന്ന പാർട്ടി സഖാക്കളെ ആദരിച്ചു. എൽ.സി സെക്രട്ടറി കെ ഷാജിദ് പ്രവർത്തന റിപ്പോർട്ടും ഏരിയാ സെക്രട്ടറി വി.പി ശങ്കരൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. സി കെ.ബാവക്കുട്ടി, വി.കെ രാജീവ്, വേണു ഗോപാലൻ വളാഞ്ചേരി ,P റഷീദ് പ്രസംഗിച്ചു.

കലാലയ രാഷ്ട്രീ യത്തിനെതിരായ നടപടിക്കെതിരെ നിയമനിർമ്മാണം നടത്തുക. തിരൂരിൽ നിന്നും വളാഞ്ചേരി വഴി പെരിന്തൽമണ്ണ യിലേക്ക് KSRTC ബസ്സ് റൂട്ട് അനുവദി ക്കുക, കടുങ്ങാത്തുകുണ്ടിൽ ഒഴിഞ്ഞു കിടക്കുന്ന ബ്ലോക്ക് പഞ്ചായത്ത് കെട്ടിടവും അഞ്ചാം വാർ ഡിലെ വനിതാ വ്യവ സായ കേന്ദ്രവും സ്ഥലപരിമിതി മൂലം ബുദ്ധിമുട്ടുന്ന സർ ക്കാർ ഓഫീസുകൾ ക്കായി വിട്ടുകൊടു ക്കുക തുടങ്ങിയ ആ വശ്യങ്ങൾ പ്രമേയം വഴി സമ്മേളനം ആവശ്യപ്പെട്ടു.

കോട്ടയിൽ ഷാജിത്ത് സെക്രട്ടറിയായി 11 അംഗ ലോക്കൽ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു. പ്രകടനത്തിന് എൻ സിദ്ദീഖ്, അൻവർ സാദത്ത്. പി, എ.പി രാജൻ, എന്നിവർ നേതൃത്വം നൽകി