തുവ്വക്കാട്: കടുങ്ങാത്തുകുണ്ടിലെ കുടിവെള്ള വിതരണ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനം എത്രയും വേഗം പൂർത്തീകരിച്ച് ജനങ്ങൾക്ക് കുടിവെള്ളം വിതരണം ചെയ്യാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് സി.പി.എം വളവന്നൂർ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു.
തുവ്വക്കാട് എ.എം.എൽ.പി സ്കൂളിൽ സഖാവ് കുഞ്ഞാപ്പു മാസ്റ്റർ നഗറിൽ നടന്ന സമ്മേളനത്തിൽ ടി.കെ മുയ്തീൻ ഹാജി പതാക ഉയർത്തി. സി.പി.എം ജില്ലാ സെക്രട്ട റിയേറ്റംഗം വി.പി സക്കറിയ ഉദ്ഘാടനം ചെയ്തു. സി.പി. മുഹമ്മദ്, വി പ്രേം കുമാർ, വി.പി സുലൈഖ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രി
ച്ചു. വിനീഷ് തുവ്വക്കാട് രക്തസാക്ഷി പ്രമേയവും ശ്രീനിവാസൻ വാരിയത്ത് അനുശോചന പ്രമേ യവും പി.സി കബീർ ബാബു പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. വി.കെ രാജീവ്, സി.കെ. ബാവക്കുട്ടി, കെ.ഷാജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു. കെ സുരേന്ദ്രൻ സ്വാഗതവും സജീഷ് പോത്തനൂർ നന്ദിയും പറഞ്ഞു.
പി.സി കബീർ ബാബു സെക്രട്ടറിയായി 11 അംഗ ലോക്കൽ കമ്മറ്റിയെ സമ്മേളനം തെരഞ്ഞെടുത്തു.