സിപിഐ (എം) സമ്മേളനത്തോടനുബന്ധിച്ച് വിവിധ മൽസരങ്ങളൂം പരിപാടികളും സംഘടിപ്പിക്കുന്നു

2401

കടുങ്ങാത്തുകണ്ട്: ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടുങ്ങാത്തുകുണ്ടിൽ നടക്കുന്ന സി.പിഐ (എം) വളാഞ്ചേരി ഏരിയാ സമ്മേളനത്തിന് മുന്നോടിയായി വിവിധ മൽസരങ്ങളൂം പരിപാടികളും സംഘടിപ്പിക്കും. അനുബന്ധ പരിപാടികൾക്ക് തുടക്കം കുറിച്ചു കൊണ്ട് ഈ മാസം 19 ന് രാവിലെ 9 മണിക്ക് കടുങ്ങാ ത്തുകുണ്ടിൽ വെച്ച് LP, UP, ഹൈസ്കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചന മൽസരം നടക്കും.വൈകുന്നേരം 3 മണി മുതൽ കുട്ടികൾക്ക് മ്യൂസിക് ചെയർ, കുടം പൊട്ടി ക്കൽ മൽസരങ്ങൾ നടക്കും. നവമ്പർ 20 ന് യുവാക്കൾക്കായി വടം വലി മത്സരം കടുങ്ങാത്തുകുണ്ടിൽ വെച്ച് നടക്കും.

പ്രവാസി സംഗ മം, നീന്തൽ മത്സരം, വനിതാ സംഗമം, ഫുഡ് ഫെസ്റ്റ്, ഘോഷയാത്ര, വിളമ്പര ജാഥ, കൂട്ടയോട്ടം, യുവജനസംഗമം, സെമിനാറുകൾ, സിമ്പോസിയം, കലാജാഥകൾ എന്നിവ നടക്കും.
പരിപാടികൾ വമ്പിച്ച വിജയമാ ക്കാൻ സ്വാഗത സംഘം ചെയർമാൻ സി- കെ.ബാവക്കുട്ടി യുടെ അദ്ധ്യക്ഷത യിൽ നടന്ന CPIM കല്പകഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ തീരുമാനിച്ചു.സി.
വിജയകുമാർ ഉദ്ഘാടനം ചെയ്തു. കെ.ഷാജിത്ത്,. സി.പി.രാധാകൃഷ്ണൻ.പ്രസംഗിച്ചു.