വർഗീയ ശക്തികൾക്കും മുതലാളിത്ത ശക്തികൾക്കുമെതിരെ ജനാധിപത്യ ബദൽ കെട്ടിപ്പടുക്കാൻ നേതൃത്വം നൽകുന്ന CPl (M) ന്റെ പ്രസക്തി ദേശീയ രാഷ്ട്രിയത്തിൽ അനുദിനം വർദ്ധിച്ചു വരികയാണെന്നും അടുത്ത വർഷം നടക്കാനിരിക്കുന്ന ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്സ് ഈ ജനാധിപത്യ ബദലിന്റെ രൂപീകരണത്തിൽ നിർണായക പങ്ക് വഹിക്കുമെന്നും പാർട്ടി ജില്ലാ സെക്രട്ടറിയേറ്റംഗം VP .സക്കറിയ പ്രസ്താവിച്ചു.
ഡിസമ്പർ 8, 9, 10 തിയ്യതികളിൽ കടു ങ്ങാത്തുകുണ്ടിൽ നടക്കുന്ന പാർട്ടി വളാഞ്ചേരി ഏരിയാ സമ്മേളനവുമായി ബന്ധപ്പെട്ട പത്ര സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഡിസമ്പർ 8 ന് വൈകുന്നേരം 4 മണിക്ക് രക്തസാക്ഷി കോട്ടീരി നാരായണൻ നഗറിൽ നിന്ന് പതാക ജാഥ ആരംഭിക്കും.വി.പി.സക്കറിയ ഉദ്ഘാടനം ചെയ്യും. വളവന്നൂർ പോത്തന്നൂരിലെ കുഞ്ഞിമുഹമ്മദ് (കുഞ്ഞാപ്പു മാസ്റ്റർ) നഗറിൽ കൊടിമര ജാഥ കെ.രാമദാസ് ഉദ്ഘാടനം ചെയ്യും.മാറാക്കര ചേലക്കൂത്തിൽ സുനിൽ കുമാർ നഗറിൽ ദീപശിഖാ ജാഥ | K P ശങ്കരൻ ഉദ്ഘാടനം ചെയ്യും.
ഡിസമ്പർ 9,l0 തിയ്യതികളിൽ കടുങ്ങാ ത്തുകുണ്ടിൽ പ്രതി നിധി സമ്മേളനം നടക്കും.10 – ) o തിയ്യതി വൈകു- 5 മണിക്ക് കുറുക്കോ ളിൽ നിന്ന് റെഡ് വളണ്ടിയർമാരുടെ അകമ്പടിയോടെ പ്രകടനവും കടുങ്ങാ ത്തുകുണ്ടിൽ പൊതുസമ്മേളനവും നടക്കും. പൊതുസ മ്മേളനത്തിൽ എ
വിജയരാഘവൻ, ടി.കെ.ഹംസ, വി.ശശികുമാർ ,പി – കെ.സൈനബ എന്നിവർ പങ്കെടുക്കും. സമ്മേ ളനാനന്തരം കോഴിക്കോട് റെഡ്സ്റ്റാർ തിയേറ്റർ അവത രിപ്പിക്കുന്ന ഗാനമേള യും അരങ്ങേറ്റം
സമ്മേളനത്തിന്റെ ഭാഗമായി നിരവധി അനുബന്ധ പരിപാടികൾ നടക്കുന്നു. ചിത്രരചനാ മത്സരം, വടംവലി, കുട്ടികൾ ക്കുള്ള കായിക മൽ സരങ്ങൾ, പ്രവാസി കൂട്ടായ്മ, മതേതര സെമിനാർ, പായസ മേള, ഉപന്യാസ മൽ സരം, നീന്തൽ മൽസരം, ബാലസംഘം കാർണിവെൽ ,പ്രഭാതഭേരി, പതാക ദിനം ,കൂട്ടയോട്ടം, വിദ്യാർത്ഥി സംഗമം, യുവജന സെമിനാർ, വനിതാ സംഗമം തുടങ്ങിയവ സമ്മേ ളനത്തിന്റെ അനുബ ന്ധ പരിപാടികളായി നടന്നുവരുന്നതായി നേതാക്കൾപറഞ്ഞു. പത്രസമ്മേളനത്തിൽ വി.പി.സക്കറിയ, ഏരിയാ സെക്രട്ടറി | K P ശങ്കരൻ, സ്വാഗത സംഘം ചെയർമാൻ P C കബീർ ബാബു, കൺവീനർ C K ബാ
വക്കുട്ടി, K ഷാജിത്ത്, C P മുഹമ്മദ് എന്നിവർ പങ്കെടുത്തു.
Home പ്രാദേശിക വാർത്തകൾ കടുങ്ങാത്തുകുണ്ട് ദേശീയ രാഷ്ട്രിയത്തിൽ സി.പി.എം -ന്റെ പ്രസക്തി വർദ്ധിച്ചു വരുന്നു: വി.പി സക്കറിയ