മയ്യേരിച്ചിറ ‘ദേശം’ ലൈബ്രറി വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു

രാധാകൃഷ്ണൻ സി.പി

2679

കല്പകഞ്ചേരി: മയ്യേരിച്ചിറ ദേശം സാംസ്കാരിക സമിതി ആരംഭിച്ച ലൈബ്രറി ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്തു. പി.സി ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സാഹിത്യകാരൻ ചെറിയമുണ്ടം അബ്ദുറസാഖ് മൗലവിയുടെ ‘സർഗ പ്രതിഭകൾ സുകൃത മുദ്രകൾ’ എന്ന പുസ്തകം സാഹിത്യകാരൻ ശശിധരൻ ക്ലാരി പ്രകാശനം നിർവ്വഹിച്ചു. കുറ്റിപ്പുറം BDO പി. ഹൈദ്രോസ് പുസ്തകം ഏറ്റുവാങ്ങി.  വിവിധ രംഗങ്ങളിൽ കഴിവ് തെളിച്ച എ. അബ്ദുറഹ് മാൻ മാസ്റ്റർ, ടി.കെ. സലാം മാസ്റ്റർ, എം ജ്യോതി ടീച്ചർ, കെ. മുഹമ്മദ് റിയാസ്, സാഹിർ മാളിയേക്കൽ എന്നിവരെ പുരസ്കാരം നൽകി ആദരിച്ചു.

സി.പി ജുബൈരിയ, പി.സി അഹമ്മദ് കുട്ടി, കെ വീരാവുണ്ണി, പി മുയ്തീൻകുട്ടി, ടി.കെ  മുയ്തീൻ ഹാജി, പി.സി നജ്മത്ത്, എം.ടി മനാഫ്, സി.എസ്.എം യൂസഫ്, ഫൈസൽ പറവന്നൂർ, കുന്നത്ത് ജലീൽ, പറമ്പൻ ബാവ, കുത്തുബുദ്ധീൻ, പി. ഹമീദ് തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി സി.പി രാധാകൃഷ്ണൻ സ്വാഗതവും പി. ഹമീദ് നന്ദിയും പറഞ്ഞു

പരിപാടിയിൽ നിന്നും:

ചെറിയമുണ്ടം അബ്ദുറസാഖ് മൗലവിയുടെ ‘സർഗ പ്രതിഭകൾ സുകൃത മുദ്രകൾ’ എന്ന പുസ്തകം പി. ഹൈദ്രോസിന് നൽകി സാഹിത്യകാരൻ ശശിധരൻ ക്ലാരി പ്രകാശനം നിർവ്വഹിക്കുന്നു.