മയ്യേരിച്ചിറ: ദേശംസാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി വർഷം തോറും നടത്തിവരു ന്ന ചിത്രരചന മൽസരം വളവ ന്നൂർ നോർത്ത് എ.എം.എൽ.പി.സ്കൂളിൽ കൽപ്പ കഞ്ചേരി ജി- എൽ.പി.സ്കൂൾ പ്രധാനാദ്ധ്യാപിക ആയിഷാബി ഉദ്ഘാടനം ചെയ്തു. P C ഇസ്ഹാഖ് അദ്ധ്യക്ഷത വഹിച്ചു. ചിത്രകാരൻ മേളം സദൻ, K റസാഖ് ഹാജി, ഷിമി ടീച്ചർ, K S ബാനു, K ഷമീം,P M ഇസ്മായിൽ, V T അബ്ദുൽ ലത്തീഫ് ,K K മുഹമ്മദ് എന്നിവർ പ്രസംഗിച്ചു. വാർഡ് മെമ്പർ P C നജ്മത്ത് സമ്മാനങ്ങൾ വിതരണം ചെയ്തു.സെക്രട്ടറി C P രാധാകൃഷ്ണൻ സ്വാഗതവും പറമ്പൻ ഹമീദ് നന്ദിയുംപറഞ്ഞു. നാസർ കാപ്പാട്ട്, പ്രശാന്ത് C P, MN സാഫർ, N ഹനീഫ, V Vയാഹുട്ടി, C ഗഫൂർ , സിനു ടീച്ചർ നേതൃത്വം നൽകി.
വിജയികൾ: നേഴ്സറി വിഭാഗം – അനയ് കൃഷ്ണ, ഷദ ഷാജഹാൻ T (ബ്ലോസം ചൈൽഡ് സെൻറർ, കടുങ്ങാത്തുകുണ്ട് ), K P ഷസ ( എ.എം.എൽ. പി. സ്കൂൾ, വളവന്നൂർ ), എൽ.പി, വിഭാഗം: കാർത്തിക്
K, അഭിനവ് M (എ.എം.എൽ.പി.എസ്, വളവന്നൂർനോർത്ത് ), ഗോപിക P ( എ.യു.പി.എസ്. വൈക്ക ത്തൂർ ), യു.പി.വിഭാഗം: ഡാനിഷ് നിഹാൽ (സേക്രട്ട് ഹാർട്ട്, കോട്ടക്കൽ), ശരത് ലാൽ S (ജി.വി.എച്ച്.എസ്
കൽപ്പകഞ്ചേരി ) മുസമ്മിൽ ഹസ്സൻ (ജി-യു.പി.എസ്, രണ്ടത്താണി) , ഹൈസ്ക്കൂൾ വിഭാഗം: അനിരുദ്ധ് MV (സേക്രട്ട് ഹാർട്ട്, കോട്ടക്കൽ ), ഗീതിക നയന, സഹ് ല കെ (MSM HSS, കല്ലിങ്ങൽ പറമ്പ് ) എന്നി വർ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.