ദേശം അക്ഷര ശുദ്ധി, ഉപന്യാസ മത്സര വിജയികളെ പ്രഖ്യാപിച്ചു

1208

മയ്യേരിച്ചിറ: ദേശം സാംസ്കാരിക സമിതി വിദ്യാർത്ഥികൾക്കായി നടത്തിയ ജില്ലാതല അക്ഷര ശുദ്ധി, ഉപന്യാസ രചന മൽസര വിജയികളെ പ്രഖ്യാപിച്ചു.

അക്ഷര ശുദ്ധി:
എൽ.പി വിഭാഗം: അരുണിമ സി.പി (എ.എം.എൽ.പി.എല് വളവന്നൂർ നോർത്ത്), അർഷ- കെ. (ജി.എം.എൽ.പി.എസ് കല്പകഞ്ചേരി പാലേത്ത് ), മിൻഹ നസ്റിൻ.പി (ജി.എം.എൽ.പി.എസ് അയിരാനി)

യു.പി വിഭാഗം: ഫാത്തിമ സമാഹ പി, പ്രണവ് പ്രകാശ് വി, ഹുസ്ന ഇ (മൂവരും ജി.വി.എച്ച്. എസ്. സ്കൂൾ കല്പകഞ്ചേരി)

എച്ച്. എസ് വിഭാഗം: ഫാത്തിമ മിൻഷ ഒ (ബി.വൈ.കെ ആർ. എച്ച് സ്കൂൾ കടുങ്ങാത്തുകുണ്ട്), ദർവീഷ് കെ (പി.കെ.എം.എച്ച്. എസ്. സ്കൂൾ എടരിക്കോട്), റിൻസ ടി.പി, അഫീഫ ഫാത്തിമ കെ.എം (ബി.വൈ.കെ ആർ. എച്ച് സ്കൂൾ കടുങ്ങാത്തുകുണ്ട്) എന്നിവർ യഥാക്രമം 1, 2, 3 സ്ഥാനങ്ങൾ കരസ്ഥമാക്കി.

കല്പകഞ്ചേരി ജി.വി.എച്ച്.എസ് സ്കൂളിൽ നടന്ന മൽസരം സംസ്ഥാന സ്കൂൾ കലോത്സവത്തിലെ ഉപന്യാസ രചനയിൽ എ. ഗ്രേഡ് നേടിയ കെ. അരുൺ ഉദ്ഘാടനം ചെയ്തു. തൃത്താല മുജീബ് അദ്ധ്യക്ഷത വഹിച്ചു.