കൽപ്പകഞ്ചേരി ജി.എൽ.പി.സ്കൂൾ: അന്പാസഡർ സ്ഥാനത്തുനിന്നും ദിലീപിനെ ഒഴിവാക്കി

രാധാകൃഷ്ണൻ സി.പി

2339

കടുങ്ങാത്തുകുണ്ട്: കൽപ്പകഞ്ചേരി ജി.എൽ.പി.സ്കൂൾ ബ്രാന്റ് അമ്പാസഡർ സ്ഥാനത്ത് നിന്ന് സിനിമാനടൻ ദിലീപിനെ നീക്കം ചെയ്തു.  പി.ടി.എ.പ്രസിഡണ്ട് പറമ്പാട്ട് സൈതുട്ടിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പി.ടി.എ യോഗത്തിൽ എടുത്ത തീരുമാനത്തെ തുടർന്നായിരുന്നു നടപടി.  നടി ഉപദ്രവിക്കപ്പെട്ട കേസിൽ ദിലീപ് അറസ്റ്റിലായിരുന്നു.