പാറക്കൂട്: കുറുക്കോൾ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇടതുപക്ഷ കൂട്ടായ്മയായ ജി.സി.സി. ക്ലോസ് ഫ്രന്റ്സ് വാട്സ് ആപ്പ് കൂട്ടായ്മ നിർധന കുടുംബത്തിനായി നിർമ്മിക്കുന്ന സ്വപ്ന ഭവനത്തിന് കട്ടിള വെച്ചു. വളവന്നൂർ പാറക്കൂട് ചേമ്പത്തിയിലാണ് ഈ കാരുണ്യ വീട് ഉയരുന്നത്.
പ്രവാസി അംഗങ്ങളുടേയും നാട്ടുകാരുടേയും സഹായത്തോടെയാണ് ഈ കൂട്ടായ്മ സ്ഥലം വാങ്ങി വീട് വെക്കുന്നത്. വീട് നിർമ്മാണത്തിന്റെ മിക്ക ജോലികളും നിർവ്വഹിക്കുന്നത് കൂട്ടായ്മയിലെ യുവാക്കൾ തന്നെയാണ്. മൂന്ന് മാസം കൊണ്ട് വീടിന്റെ പണി പൂർത്തിയാകുമെന്ന് ഭാരവാഹികൾ പറഞ്ഞു. സി.പി.എം. വളാഞ്ചേരി ഏരിയ സെക്രട്ടറി കെ. ശങ്കരൻ കട്ടിളവെക്കൽ കർമ്മം നിർവ്വഹിച്ചു. വി.പി സുലൈഖ, പി. നൗഷജ, കുന്നത്ത് ശറഫുദ്ധീൻ, ടി.കെ. മുയ്തീൻ ഹാജി, പി.സി. കബീർ ബാബു, മയ്യേരി ജലീൽ, വി. പ്രേംകുമാർ, കുന്നത്ത് ജലീൽ തുടങ്ങിയവർ സംബന്ധിച്ചു.