മിടുക്കരായ വിദ്യാർത്ഥികൾക്ക് ഉപഹാരം നൽകി

രാധാകൃഷ്ണൻ സി.പി

2592

കടുങ്ങാത്തുകുണ്ട്: കല്പകഞ്ചേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും A+ നേടിയ വിദ്യാർത്ഥികൾ, വിവിധ മൽസര പരീക്ഷകളിലെ വിജയികൾ KEEM പരീക്ഷയിൽ ഇരുപത്തൊന്നാം റാങ്ക് നേടിയ സ്കൂളിലെ പൂർവ വിദ്യാർത്ഥി സി. റസീൽ സമാഹ് എന്നിവരെ പൂർവ വിദ്യാർത്ഥി സംഘടനയുംസ്കൂൾ പി.ടി.എ യും സംയുക്തമായി ഉപഹാരങ്ങൾ നൽകി അനുമോദിച്ചു.

പി.ടി.എ.പ്രസിഡണ്ട് കല്ലൻ സുബൈറിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്തംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയതു. പൂർവ വിദ്യാർത്ഥി സംഘടന സെക്രട്ടറി സി.പി.രാധാകൃഷ്ണൻ ,കുന്നത്ത് അബ്ദുൽ ഖാദർ, സൈഫുന്നീസ, ബ്രിജിത്ത, ഫൈസൽ പറവന്നൂർ, രാമചന്ദ്രൻ, മുജീബ് തൃത്താല, കെ.നാസർ എന്നിവർ പ്രസംഗിച്ചു. ഹെഡ്മാസ്റ്റർ ബെന്നി ഡൊമിനിക് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എം അഹമ്മദ് നന്ദിയും പറഞ്ഞു.