“പെട്രോൾ ലാഭിക്കൂ,ഊർജ്ജം ലാഭിക്കൂ,ഭൂമിയെ രക്ഷിക്കൂ, എന്ന സന്ദേശമുയർത്തി മലബാർ ഇൻ ഡോർ ഷട്ടിൽ ക്ളബ്ബ്,തിരൂർ സൈക്കിൾക്ലബ്ബ്, വ്യാപാരി വ്യവസായി ഏകോപനസമിതി കടുങ്ങാത്തു
കുണ്ട് യൂണിറ്റ് , ബ്രില്യന്റ്കോളേജ്,കടുങ്ങാത്തുകുണ്ട്, AKM ITI പുത്തനത്താണി എന്നീ സംഘടനകൾ എനർജി കൺസർവേഷൻ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തിയ സൈക്കിൾ റാലിയും കൂട്ട ഓട്ടവും പുത്തനത്താണിയിൽ മുജീബ് തൃത്താല ഫ്ലാഗ് ഓഫ് ചെയ്തു. കടുങ്ങാത്തുകുണ്ടിൽ നടന്ന സമാപന യോഗം കല്പകഞ്ചേരി സബ്ബ് ഇൻസ്പെക്ടർ മഞ്ജിത്ത് ലാൽ ഉദ്ഘാടനം ചെയ്തു. മിസ്ക് പ്രസി ഡണ്ട് മയ്യേരി മുഹമ്മദ്സലീംഅദ്ധ്യക്ഷത വഹിച്ചു.
എനർജി കൺസർവേഷൻ സൊസൈറ്റി ജില്ലാ കോർഡിനേറ്റർ P മുഹമ്മദ് മുസ്തഫ ഊർജ്ജ സംരക്ഷണ സന്ദേശം നൽകി.തിരുവനന്തപുരത്ത് നടന്ന ഏക്ത സ്പെഷ്യൽ ഒളിമ്പിക്സിലെ വിജയി കളായMA മൂപ്പൻ സ്പെഷ്യൽ സ്കൂളിലെ പ്രതിഭകളെ എസ്-ഐ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. സി.പി.രാധാകൃഷ്ണൻ , v മൻസൂർ, KTഅസീസ്, മുജീബ് റഹ്മാൻ, അൻഷാദ് കൊളത്തൂർ, NK ആഷിഖ് പ്രസംഗിച്ചു.V K ഷംസുദ്ദീൻ, ഫിസ്ഫർ, ജ്യോതി ടീച്ചർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.