വാരണാക്കര: നാല് മാസം നീണ്ടു നിൽക്കുന്ന ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ കാർഷിക ക്യാംപയിന് തുടക്കമായി. വിത്തും കൈക്കോട്ടും എന്ന് പേരിട്ട ക്യാംപയിന്റെ പ്രഖ്യാപനം കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം നിർവഹിച്ചു.
മാരകമായ കീടനാശിനികൾ ഉപയോഗിച്ചുള്ള പച്ചക്കറികൾ കാൻസർ പോലുള്ള രോഗങ്ങൾക്കും മറ്റു പകർച്ചവ്യാധികൾക്കും ഇടയാക്കുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ആവശ്യമായ പച്ചക്കറികൾ അവരുടെ വീടുകളിൽ തന്നെ കൃഷിചെയ്യിക്കുക എന്നതാണ് ക്യാമ്പയിന്റെ മുഖ്യ ലക്ഷ്യം. ക്യാംപയിന്റെ ഭാഗമായി അടുക്കളത്തോട്ടം, കാർഷിക സെമിനാർ, വിത്ത് വിതരണം, ലഖുലേഖ വിതരണം, കൃഷിപ്പാട്ടു മത്സരം, കാർഷിക പ്രദർശനം, കർഷകരെ ആദരിക്കൽ, കർഷക അവാർഡ് എന്നിവ സംഘടിപ്പിക്കും.
കൾച്ചറൽ സെന്റർ സെക്രട്ടറി അബ്ദുറഹീം പാറമ്മൽ, വാർഡ് മെന്പർ അൻവർ സാജിദ്,
സൈനുദീൻ കടവാഞ്ചേരി, മുസ്തഫ നെടിയോടത്ത്, ഷറഫുദ്ധീൻ വാരണാക്കര, സജീർ, അഹമ്മദ് സി.പി, പി.വി അബ്ദുൽ സലാം, ലത്തീഫ് പാങ്ങാടൻ, മുഹമ്മദ് കുട്ടി ചന്പയിൽ, മഷ്ഹൂദ് പി.വി, ഷറഫുദ്ധീൻ, ഫായിസ്, അബൂബക്കർ വാക്കയിൽ, ഇബ്രാഹീം.എൻ എന്നിവർ സംസാരിച്ചു.