വാരണാക്കര: ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ മൂന്ന് മാസക്കാലം നീണ്ടു നിൽക്കുന്ന “വിത്തും കൈക്കോട്ടും” കാർഷിക ക്യാമ്പയിന്റെ ഉദ്ഘാടനം ഇന്ന് വൈകീട്ട് 03.30 ന് വാരണാക്കരയിൽ ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് എ.പി ഉണ്ണികൃഷ്ണൻ നിർവഹിക്കും. സ്വതന്ത്ര കർഷക സംഘം സംസ്ഥാന പ്രസിഡന്റ കുറുക്കോളി മൊയ്ദീൻ മുഖ്യാതിഥി ആയിരിക്കും. വളവന്നൂർ പഞ്ചായത്ത് കൃഷി ഓഫീസർ ശരത്ത് ബി.എസ് കാർഷിക പഠന ക്ലാസ് നിർവഹിക്കും.
പ്രദേശത്ത് മുഴുവൻ വീടുകളിലും അടുക്കള തോട്ടം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പരിപാടിയിൽ സൗജന്യ വിത്ത് വിതരണം ചെയ്യും. കൃഷിപ്പാട്ട് മത്സരം, കർഷകരെ ആദരിക്കൽ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.