വർണ വിസ്‌മയം തീർത്ത് ഗ്രീൻ ചാനൽ പരേഡ്

വാരണാക്കര: കാഞ്ഞിരക്കോൽ എ.എം.യു.പി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന  വിളംബര ഘോഷയാത്രയിൽ വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ പ്രവർത്തകർ അവതരിപ്പിച്ച പരേഡ് വർണശബളമായി മാറി. പ്രദേശത്തെ ക്ലബുകളും, പൂർവവിദ്യാർത്ഥികളും, സാംസ്കാരിക സംഘടനകളും ഘോഷയാത്രയിൽ പങ്ക് ചേർന്നിരുന്നു.

ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ ബാനറിൽ നൂറിൽ പരം പ്രവർത്തകരാണ് ഘോഷയാത്രയിൽ അണിനിരന്നത്. ഇന്ത്യയിലെ വിത്യസ്ത മത വിഭാഗങ്ങളുടെ സൗഹാർദവും, പുതിയ ജനറേഷന് കാർഷിക രംഗം പരിചയപെടുത്തലും, വിത്യസ്ത കലാ രൂപങ്ങളായ ഒപ്പന, കോൽക്കളി, ദഫ് മുട്ട്, എന്നിവയും വാദ്യോപകരണങ്ങളും പരേഡിനെ മാറ്റ് കൂട്ടി. രാജ്യത്ത് ഏറെ ഭീഷണിയായിക്കൊണ്ടിരിക്കുന്ന ഫാസിസവും, വെള്ളത്തിന്റെ ദൗർബല്യവും ഫ്ളോട്ടുകളിൽ അവതരിച്ചു.

ഗ്രീൻ ചാനൽ കൾച്ചറൽ സെന്റർ ചെയർമാൻ ടി.പി അബ്ദുൽ കരീം, സെക്രട്ടറി അബ്ദുറഹീം പാറമ്മൽ, വാർഡ് മെമ്പർ അൻവർ സാജിദ്, സൈനുദ്ധീൻ കടവഞ്ചേരി, ബാവ ടി.വി, ഷറഫുദ്ധീൻ വാരണാക്കര, ജവാദ് ചീനിക്കൽ, ഇബ്രാഹീം ഖലീൽ, മുഹമ്മദ് സാലി, ഫൈസൽ, അബ്ദു സലാം പനവളപ്പിൽ, ആശിർ നീർകാട്ടിൽ, നൗഷാദലി കെ.പി, ഷറഫുദ്ധീൻ കെ, ലത്തീഫ് പാങ്ങാടൻ, റബീഹ് വാക്കാട്ട് എന്നിവർ നേതൃത്വം നൽകി.

കാഞ്ഞിരക്കോൽ എ.എം.യു.പി സ്കൂളിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രയിൽ വാരണാക്കര ഗ്രീൻ ചാനൽ കൾച്ചറൽ സെന്ററിന്റെ പ്രവർത്തകർ അവതരിപ്പിച്ച പ്രകടനങ്ങൾ:

സോഷ്യൽമീഡിയയിലൂടെ സ്ഥിരമായി എഴുതുന്ന ഷറഫു അബുദാബിയിൽ ജോലി ചെയുന്നു. വളവന്നൂർ വാരണാക്കര സ്വദേശിയാണ്