ക്ഷങ്ങള്‍ മുടക്കി ഒരു വീട് നിര്‍മ്മിക്കുക എന്നതിനേക്കാള്‍ ദുഷ്‌കരമാണ് അത് ഭംഗിയോടും ആകര്‍ഷണീയതയോടും കൂടി സൂക്ഷിക്കുക എന്നത്. പലപ്പോഴും കേരളീയര്‍ പരാജയപ്പെടുന്നതും ഈ മേഖലയിലാണ് . ലക്ഷങ്ങളും കോടികളും മുടക്കി നിർമ്മിച്ച പല വീടുകളും കണ്ടാല്‍ ഇതൊരു വീട് തന്നെയോ എന്ന് ലജ്ജിച്ച് പോകുന്ന അവസ്ഥ. ആവശ്യത്തിനും അനാവശ്യത്തിനും വാങ്ങിച്ചു കൂട്ടുന്ന വീട്ടുപകരണങ്ങളില്‍ തുടങ്ങി സ്ഥാനം തെറ്റി കിടക്കുന്ന ഫ്‌ളവര്‍ വെയ്‌സ് വരെ പലതും നിങ്ങളുടെ വീടിന്റെ ഭംഗി നശിപ്പിക്കാന്‍ പര്യാപ്തമാണ്. ആശിച്ച് നിർമ്മിച്ച വീടിനെ എന്നെന്നും ആകര്‍ഷണീയമായി സൂക്ഷിക്കാന്‍ ചില പൊടിക്കൈകള്‍
1. അടക്കും ചിട്ടയോടും കൂടി
വീട് ഭംഗിയായി സൂക്ഷിക്കുന്നതില്‍ ഏറ്റവും പ്രധാനം അലങ്കോലപ്പെടാതെ സൂക്ഷിക്കുക എന്നത് തന്നെയാണ് . സ്വീകരണ മുറിയില്‍ കാണേണ്ട കസേര ബെഡ് റൂമിലും , ബെഡ് റൂമില്‍ കാണേണ്ട ഫ്‌ളവര്‍ വെയ്‌സ് ഡൈനിംഗ് റൂമിലും പ്രത്യക്ഷപ്പെട്ടാല്‍ പിന്നെ തീര്‍ന്നു കഥ. പൂപ്പാത്രം മുതല്‍ ക്ലോക്ക് വരെ ഇരിക്കേണ്ട സ്ഥാനത്ത് ഇരിക്കണം. വീട് ഡിസൈന്‍ ചെയ്യുമ്പോള്‍ തന്നെ എന്ത് എവിടെ വേണം എന്ന ധാരണ ഉണ്ടാകണം. അത് പോലെ തന്നെ, ആവശ്യത്തില്‍ കൂടുതല്‍ ഫര്‍ണിച്ചറുകള്‍ , അസ്ഥാനത്തെ കര്‍ട്ടന്‍ , കളര്‍ സെന്‍സ് കാര്യമാക്കതെയുള്ള പെയിന്റിംഗ് എന്നിവ വീടിന്റെ ഭംഗി നശിപ്പിക്കും എന്നത് നൂറു വട്ടം ഉറപ്പ് .
2. ഫര്‍ണിച്ചര്‍ തിരഞ്ഞെടുക്കാം അനുയോജ്യമായി
സ്വീകരണ മുറിയുടെ മാത്രമല്ല, എല്ലാ മുറികളുടെയും വലുപ്പത്തിനും ഭിത്തിയുടെ നിറത്തിനും അനുയോജ്യമായ വിധത്തിലാകണം ഫര്‍ണിച്ചറുകള്‍ തിരഞ്ഞെടുക്കേണ്ടത്. സ്വീകരണ മുറികളില്‍ കൂടുതലും വുഡ് കളര്‍ ഫര്‍ണിച്ചറുകള്‍ തന്നെയാണ് നല്ലത്. എന്നാല്‍ ശ്രദ്ധിക്കേണ്ട കാര്യം, ഇതിനു യോജിച്ച ഇളം നിറങ്ങള്‍ ഭിത്തികളില്‍ അടിക്കണം എന്നതാണ്. അതുപോലെ തന്നെ ബെഡ് റൂമില്‍ കട്ടില്‍, കബ് ബോര്‍ഡ്, ഭംഗിക്കായി ഒരു കസേര , ഇതിനപ്പുറത്തേക്ക് ഫര്‍ണിച്ചര്‍ കൂടിയാല്‍ ആകെ ഇരുണ്ടു കൂടിയ അവസ്ഥയായിരിക്കും ഫലം. വീട്ടുകാരുടെ എണ്ണത്തെ കൂടി അടിസ്ഥാനപ്പെടുത്തിയാകണം ഫര്‍ണിച്ചര്‍ വാങ്ങേണ്ടത്
3. സ്ഥിരം സ്ഥാനം വേണ്ട
വീടിനു ജീവനുണ്ട് എന്ന തോന്നല്‍ ആവശ്യമെങ്കില്‍ കാലങ്ങളോളം ഒരേ സ്‌റ്റൈലില്‍ തന്നെ ഫര്‍ണിച്ചര്‍ സെറ്റ് ചെയ്യണമെന്നു വാശി പിടിക്കല്ലേ. സിറ്റിംഗ് റൂമില്‍ ഇടാന്‍ വാങ്ങിയ കസേര കൂടുതല്‍ ഇണങ്ങുന്നത് ബാല്‍കണിയിലാണെന്ന് തോന്നിയാല്‍ മാറ്റാന്‍ യാതൊരു മടിയും വേണ്ട. അത് പോലെ തന്നെ വര്‍ഷത്തില്‍ ഒരിക്കല്‍ വീട്ടിലെ ഫര്‍ണിച്ചറുകളുടെ സ്ഥാനം ഒന്ന് മാറ്റി പരീക്ഷിക്കുന്നത് നന്നായിരിക്കും.
4. പ്രകാശം വിരിയും അകത്തളങ്ങള്‍
ലൈറ്റിംഗ് ഹോം ഡെക്കറേഷനിലെ വളരെ പ്രധാനപ്പെട്ട കാര്യമാണ്. സൂര്യ പ്രകാശം നേരിട്ട് കടക്കുന്ന രീതിയില്‍ വേണം വീടിന്റെ അകത്തളങ്ങള്‍ സജ്ജീകരിക്കേണ്ടത്. വിശാലമായ ബെഡ് റൂമിന് സമീപം പുറത്തേക്ക് തുറക്കുന്ന ജനല്‍ വാതിലുകള്‍ ഉണ്ടെങ്കില്‍ ഉത്തമം. അത് പോലെ തന്നെ, സോഡിയം ബള്‍ബുകള്‍ക്ക് പകരം ഫ്‌ളൂറസെന്റ് ബള്‍ബുകള്‍ ഉപയോഗിക്കുന്നത് വീടിനു കൂടുതല്‍ ശോഭയും സാമ്പത്തിക ഭദ്രതയും നല്കും
5. നിറത്തിലെ പരീക്ഷണം
വീട് പണിയുമ്പോള്‍ ഏറ്റവും സമയം നല്‍കേണ്ടി വരുന്നത് ഇതു നിറത്തിലുള്ള പെയിന്റ് അടിക്കണം എന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താനാണ് .പണ്ടത്തേതില്‍ നിന്നും വ്യത്യസ്തമായി ഇപ്പോള്‍ ഓരോ മുറികളിലും വ്യത്യസ്തങ്ങളായ നിറങ്ങള്‍ കൊടുക്കുന്ന രീതിയാണുള്ളത്. എന്നാല്‍ സ്വീകരണ മുറിയിലും കിടപ്പ് മുറികളിലും കടും നിറങ്ങള്‍ ഉപയോഗിക്കുന്നത് ഒട്ടും അനുയോജ്യമായിരിക്കുകയില്ല. കടും നിറങ്ങള്‍ കുട്ടികളുടെ മുറിക്കു ചേരുന്നവയാണ്. അതുപോലെ തന്നെ ഇരുട്ടടിക്കുന്ന നിറങ്ങള്‍ ഉപേക്ഷിക്കുന്നതാണ് നല്ലത്.