പെൺകുട്ടികൾക്ക് നിർഭയത്വമില്ലാത്ത രാജ്യമായി ഇന്ത്യ മാറരുത്: ഐ.എസ്.എം

ഐ.എസ്.എം ജില്ലാ യൂത്ത് മീറ്റ് സമാപിച്ചു
➖➖➖➖➖➖➖➖➖➖
തിരൂർ: പെൺകുട്ടികൾക്ക് നിർഭയത്വത്തോടെ ജീവിക്കാൻ കഴിയാത്ത രാജ്യമായി ഇന്ത്യ മാറുന്നത് അപമാനമാണെന്ന് ഐ.എസ്.എം ഗോൾഡൻ ജൂബിലിയുടെ പ്രചരണാർത്ഥം മലപ്പുറം വെസ്റ്റ് ജില്ലാ വാരണാക്കരയിൽ സംഘടിപ്പിച്ച യൂത്ത് മീറ്റ് അഭിപ്രായപ്പെട്ടു.

വർഗീയ മനസ്സുള്ള രാഷ്ട്രീയക്കാരും അവരുടെ ഇഷ്ടത്തിനനുസരിച് ചലിക്കുന്ന ബിയൂറോക്രസിയുമാണ് രാജ്യത്തെ നടുക്കിയ സംഭങ്ങളെ പോലും ചെറുതായി കാണുന്നത്. വർഗീയ തിമിരം ബാധിച് സാമൂഹിക മാധ്യമങ്ങളിൽ ഇടപെടുന്നവരുടെ മനോനില പരിശോധിക്കണം. ജമ്മു കാശ്‌മീരിൽ കൊല്ലപ്പെട്ട ആസിഫ എന്ന നിഷ്ക്കളങ്ക ബാലികയെ പോലും വെറുതെ വിടാത്ത വർഗീയത നാടിന് ആപത്താണ്.

സ്ത്രീകൾക്ക് നേരെ നിരന്തരം ആവർത്തിക്കപ്പെടുന്ന ആക്രമണങ്ങളിൽ സാംസ്‌കാരിക ലോകം കുറച്ചു കൂടെ ശക്തിയായി പ്രധിഷേധം ഉയർത്തണം. കാശ്‌മീരിൽ നടന്ന കൂട്ട ബലാത്സംഗം വർഗീയ ഉന്മൂലനം ലക്ഷ്യം വെച്ച് കൊണ്ടുള്ളതാണ്. മുസ്ലിം ന്യൂനപക്ഷത്തെ ഭയപ്പെടുത്തി അരികുവൽക്കരിക്കുന്ന നീക്കം അപഹാസ്യമാണ്.

ഒരു വർഷം നീണ്ടു നിൽക്കുന്ന ഗോൾഡൻ ജൂബിലിയുടെ ഭാഗമായി ഒട്ടനവധി സാമൂഹിക വിദ്യാഭ്യാസ പദ്ധതികൾ നടപ്പിലാക്കും. സംസ്ഥാനതല യൂത്ത് മീറ്റ് മെയ് 5,6 തീയതികളിൽ കോഴിക്കോട് സ്വപ്‌ന നഗരിയിൽ നടക്കും.

ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ ഡോ.എ.ഐ അബ്ദുൽ മജീദ് സ്വലാഹി ഉദ്‌ഘാടനം ചെയ്തു. കെ.എൻ.എം ജില്ലാ സംഘടനാ കാര്യ ചെയർമാൻ എൻ. കുഞ്ഞിപ്പ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഐ.എസ്.എം സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി പി.കെ സക്കരിയ സ്വലാഹി സംസ്ഥാന സെക്രട്ടറി പി.കെ നൗഫൽ അൻസാരി, മുഹമ്മദ് എഞ്ചിനിയർ കുറ്റൂർ, സൈദാലികുട്ടി മാസ്റ്റർ, ജില്ലാ സെക്രട്ടറി നജീബ് പുത്തൂർ പള്ളിക്കൽ, അബ്ദുറബ്ബ് അൻസാരി, അബ്ദു റാഫി അൻസാരി, അബ്ദുൽ ഗഫൂർ വാരണാക്കര,നിസാം തിരൂർ, അൻസാരി ചെറുമുക്ക്, മുബഷിർ കോട്ടക്കൽ, ജാഫർ കൊയപ്പ, അഫ്‌സൽ പൊന്നാനി, അബ്ദു സലാം എടക്കുളം എന്നിവർ പ്രസംഗിച്ചു.

സോഷ്യൽമീഡിയയിലൂടെ സ്ഥിരമായി എഴുതുന്ന ഷറഫു അബുദാബിയിൽ ജോലി ചെയുന്നു. വളവന്നൂർ വാരണാക്കര സ്വദേശിയാണ്