വളവന്നൂർ.കോം: ഒരു നാടിൻറെ മനസ്സ്

2046

ഒരുപാട് നാളുകളുടെ കാത്തിരിപ്പിനൊടുവിൽ വളവന്നൂർ.കോം പുറത്തിറക്കാൻ കഴിഞ്ഞതിൽ അതിയായ ചാരിതാർഥ്യമുണ്ട്. പല കാരണങ്ങളാൽ ഈ ഉദ്യമം ആരംഭിക്കാൻ വൈകുകയായിരുന്നു.  നമ്മുടെ നാടിനായുള്ള ഒരു ഡിജിറ്റൽ ലോകം തുറന്നു വെക്കാനായത്  ഒരുപാട് പേരുടെ സഹകരണവും പ്രചോദനത്തിലുമാണ്. എല്ലാവര്ക്കും നന്ദി.

ഇന്ന് ചുറ്റുപാടുകൾ ഒരുപാടു  മാറിയ പരിതഃസ്ഥിതിയിലാണ് വളവന്നൂർ.കോം പുറത്തു വരുന്നത്. സാമൂഹ്യ മാധ്യമങ്ങളും, മൊബൈൽ ആപ്പുകളും സ്വാധീനം ചെലുത്തുന്ന വലിയ  സാധ്യതകളും, അതുപോലെ ആശങ്കകളും പകരുന്ന ഒരു ഭൂമികയിലാണ് വളവന്നൂർ.കോമിന്റെ പിറവി. അണിയറ ശില്പികളെന്ന നിലയിൽ ഇതൊരു വെല്ലുവിളി തന്നെയാണ്. ഇത്തരമൊരു   തുടക്കത്തിൽ  പോരായ്മകൾ സ്വാഭാവികം. ഇതിന്റെ പൂർണ്ണതക്കായി വളവന്നൂർ.കോമിന്റെ ഓരോ മെമ്പറുടെയും തുറന്ന അഭിപ്രായങ്ങളോടൊപ്പം, സജീവ സാന്നിദ്ധ്യവും ആവശ്യമുണ്ട്.

വാർത്തകൾക്കും, പ്രതികരണങ്ങൾക്കും മാത്രമായുള്ളൊരു വേദിയാകാതെ, വളവന്നൂരിന്റെ സമഗ്രമായൊരു ഡിജിറ്റൽ പ്രാതിനിധ്യമാണ് ഇതിന്റെ ലക്‌ഷ്യം. ഈ സൈറ്റും ആപ്പും ജീവസുറ്റതാക്കേണ്ടത് നാമെല്ലാവരും ചേർന്നാണ്. ഇത് നമുക്ക്‌ പറയാനും അറിയാനും ഓർക്കാനും വരക്കാനും പാടാനുമെല്ലാമുള്ള വേദിയാണ്. വിമർശനങ്ങൾക്കും പ്രോത്സാഹനങ്ങൾക്കും തുല്യ സ്ഥാനം നൽകുന്നതോടൊപ്പം ഇവിടെ ചേരിതിരിവിനോ,  അനാവശ്യ തർക്കങ്ങൾക്കും സ്ഥാനമുണ്ടാവില്ല.

വളവന്നൂർ.കോം നമ്മുടെ എല്ലാവരുടേതുമാണ്, നമ്മുടെ നാട് പോലെ…

വളവന്നൂർ.കോം തുടങ്ങുന്നു…