കടുങ്ങാത്തുകുണ്ട്: മതേതര സംസ്കാ രത്തിന്റെ മണ്ണായ കേരളത്തിൽ വർഗീ യത ഇളക്കിവിട്ട് കലാപം സൃഷ്ടിക്കാ ൻ ഭൂരിപക്ഷ, ന്യൂനപക്ഷവർഗീയവാദികൾ ഒരു പോലെ ശ്രമിക്കു കയാണെന്നും, ഇതി നെതിരെ കരുതിയി രിക്കാൻ കേരളീയർ ജാഗ്രത കാട്ടണമെ ന്നും പ്രശസ്ത ചിന്ത കൻ KT കുഞ്ഞിക ണ്ണൻപ്രസ്താവിച്ചു. ഹാദിയ പ്രശ്നം വിവാദമാക്കുന്നത് ഈ വർഗീയ ശക്തികളാണെന്നും പ്രായപൂർത്തിയായ ഒരു ഇന്ത്യൻ പൗരന് ഇഷ്ടപ്പെട്ട മതം സ്വീകരിക്കുന്നതിനും, ഇഷ്ടപ്പെട്ട തത്വ സംഹിതകളിൽ വിശ്വസിക്കുന്നതിനും ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ തെര ഞ്ഞെടുക്കുന്നതിനും അവകാശവും സ്വാതന്ത്ര്യവുമുണ്ട്.ഇതിന്റെ പേരിൽ കലാപമുണ്ടാക്കാൻ
ശ്രമിക്കുന്ന ഭൂരിപ ക്ഷ ന്യൂനപക്ഷ വർഗീയ വാദികളെ ഒറ്റപ്പെടുത്താൻ ജന ങ്ങൾ ഒറ്റക്കെട്ടായി
മുന്നോട്ടു വരണമെ ന്നും അദ്ദേഹം പറഞ്ഞു.
ഡിസമ്പർ 8, 9,10 തിയ്യതികളിൽ കടു ങ്ങാത്തുകുണ്ടിൽ നടക്കുന്ന CPI(M വളാഞ്ചേരി ഏരിയാ സമ്മേളനത്തിന്റെ അനുബന്ധ പരിപാ ടിയായി കടുങ്ങാത്തുകുണ്ടിൽ നടന്ന മതേതര സെമിനാറിൽ സംസാരിക്കുകയായി രുന്നു കുഞ്ഞിക്ക ണ്ണൻ. CPമുഹമ്മദ് അധ്യക്ഷതവഹിച്ചു .മുൻ മന്ത്രി TK ഹംസ ഉദ്ഘാടനംചെയ്തു .C K ബാവ കുട്ടി (പസംഗിച്ചു.കോട്ട യിൽ ഷാജിത്ത് സ്വാഗതവും P സൈ തുട്ടി നന്ദിയും പറഞ്ഞു.