കടുങ്ങാത്തുകുണ്ട്: ‘ജില്ലയിൽ അശാന്തി വിതക്കരുത്’ എന്ന പ്രമേയത്തിൽ മലപ്പുറം ജില്ലാ മുസ്ലീം യൂത്ത് ലീഗ് സംഘടിപ്പിക്കുന്ന ക്യാമ്പയിന്റെ ഭാഗമായി വളവന്നൂർ പഞ്ചായത്ത് മുസ്ലീം യൂത്ത് ലീഗ് കമ്മിറ്റി, കടുങ്ങാത്തുകുണ്ടിൽ സംഘടിപ്പിച്ച ജന ജാഗ്രതാ സദസ്സ് അബ്ദുറഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു.വിവിധ സംഘടനാ പ്രതിനിധികളായ ചെറിയമുണ്ടം അബ്ദുറസാഖ് മൗലവി, ഫൈസൽ വാഫി കാടാമ്പുഴ, റസാഖ് മാസ്റ്റർ, സി.പി രാധാകൃഷ്ണൻ ,പാറയിൽ അലി, പി സി അഷ്റഫ് എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് ഭാരവാഹികളായ കെ.പി റിയാസ്, സി.കെ നിയാസ്, മുസ്തഫ എ.പി, കോയാസ് മാനു, മുഹമ്മദ് ഷാഫി, ആശിഖ് ചെറവന്നൂർ, മുഹമ്മദ് ജാബിർ എം.ടി എന്നിവർ നേതൃത്വം നൽകി.
Home പ്രാദേശിക വാർത്തകൾ കടുങ്ങാത്തുകുണ്ട് ജില്ലയിൽ അശാന്തി വിതക്കരുത്: താക്കീതായി യൂത്ത് ലീഗ് ക്യാന്പയിൻ