- കന്നുകാലികളില്‍ കാല്‍സ്യത്തിന്റെ കുറവ് പരിഹരിക്കാന്‍ ചുണ്ണാമ്പു വെള്ളത്തിന്റെ തെളിയൂറ്റി കുറെശെ കാടിയിലൊഴിച്ച് ഏതാനും ദിവസം അടുപ്പിച്ചു കൊടുക്കുക.
- തിരിയടപ്പന്‍ വന്നാല്‍ മാടിന്റെ ഒരുവശത്ത് വീക്കം കാണുന്നു. ഞരമ്പുകള്‍ പിടയ്ക്കും. തീറ്റ മടിക്കും. ശബ്ദം അടയും. അതിനു പരിഹാരമായി പെരും തുമ്പ ചെറുതുമ്പ ഇവ സമൂലം ഇടിച്ചു പിഴിഞ്ഞ നീര് ഒരു ലിറ്റര്‍ എടുക്കുക അതില്‍ പകുതി എടുത്ത് അറുപതു ഗ്രാം ചുക്ക് അരച്ചു ചേര്‍ത്തു കൊടുക്കുക- ഇത് രണ്ടു നേരം കൊടുക്കണം.
- ചെനയുള്ള പശുക്കളുടെ വാത സംബന്ധമായ അസുഖങ്ങള്‍ക്കു കുറുന്തോട്ടിയും നറുനീണ്ടിയും കഷായം വച്ച് ഏഴാം മാസം മുതല്‍ കൊടുത്താല്‍ സുഖപ്രസവം നടക്കും.
- കന്നുകാലികളുടെ പൊക്കിള്‍കൊടി പഴുത്താല്‍ ടര്‍പ്പന്റെനില്‍ കര്‍പ്പൂരം ചാലിച്ച് കമ്പില്‍ തുണി ചുറ്റി അത് ഈ കുഴമ്പില്‍ മുക്കി പൊക്കിളിനകത്തേക്കു കടത്തുക. പുഴുക്കള്‍ അടര്‍ന്നു വീഴുന്നതു കാണാം പൂര്‍ണ്ണമായും ഭേദമാകുന്നതുവരെ ഇതാവര്‍ത്തിക്കുക. അതിനു ശേഷം പുകയില ഉപ്പുനീരില്‍ ചാലിച്ചു പുരട്ടുക.
- കന്നുകാലികള്‍ക്കു തുരിശു വിഷബാധയേറ്റാല്‍ മുട്ടയുടെ വെള്ളയോ പൊട്ടാസ്യം പെര്‍മാഗനേറ്റ് ലായനിയോ കുടിപ്പിക്കുക.
- കന്നുകാലികള്‍ക്കു യൂറിയ വിഷബാധയേറ്റാല്‍ അര ലിറ്റര്‍ വിനാഗിരി വീതം അര മണിക്കൂര്‍ ഇടവിട്ട് നല്‍കുക വിഷബാധാലക്ഷണം കുറയുന്നതുവരെ മൂന്നോ നാലോ പ്രാവശ്യം നല്‍കേണ്ടി വരും
- കന്നുകാലികള്‍ക്കു പുഴുക്കടി ഉണ്ടായാല്‍ ഗന്ധകം എണ്ണയില്‍ ചാലിച്ച് പുരട്ടുന്നത് പരിഹാരമാണ്.