പൊൻമുണ്ടം: പാറമ്മലിലും പരിസരങ്ങളിലുമുള് പൊതു ജലസ്രോതസ്സുകൾ ചെളിയും മണ്ണു പായലുകളും നീക്കി ശുദ്ധീകരിച്ച് ഉപയോഗയോഗ്യമാക്കുന്നതിനുള്ള ശ്രമദാന പരിപാടിക്ക് പ്രദേശത്തെ യുവാക്കളുടെ കൂട്ടായ പ്രത്യേകം താത്പര്യമെടുത്ത് തുടക്കം കുറിച്ചു. വെള്ളത്തിന്രെ രൂക്ഷമായ ദൌർബല്യം കണക്കിലെടുത്ത് പൊന്മുണ്ടത്തെ ‘യൂത്ത് വിംഗ് ആർട്സ് ആന്ര് സ്പോർട്സ് ക്ലബ്ബ്’ പ്രവർത്തകരാണ് ഇതിന് വേണ്ട മുൻകൈ എടുത്ത് പ്രവർത്തിക്കുന്നത്.
നെഹ്റു യുവകേന്ദ്ര താനൂർ ബ്ലോക്ക് കോർഡിനേറ്റർ ശക്കീർ പൊന്മുണ്ടം, ക്ലബ്ബ് ഭാരവാഹികളായ അയ്യൂബ് കുണ്ടിൽ, എം.കെ സുഹൈൽ, സലീഖ്, ഖാലിദ്, സുഹൈൽ കെ, സഹീർ കെ, ഷൌക്കത്ത്, സലാഹ്, മുസ്തഫ, ഹിഷാം, ഇഹ്സാൻ തുടങ്ങിയവർ നേത്യത്വം നൽകി.