കുറുക്കോൾ ഖായിദേ മില്ലത്ത് ഫൗണ്ടേഷൻ സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു

കുറുക്കോൾ: ഖായിദേ മില്ലത്ത് ഫൗണ്ടേഷനും കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധനയും തിമിര ശസ്ത്രക്രിയാ ക്യാമ്പും സംഘടിപ്പിച്ചു.

കുറുക്കോൾ മുർശിദുൽ അനാം മദ്രസയിൽ വെച്ച് നടന്ന പരിപാടി താനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാപ്പു ഹാജി ഉൽഘാടനം നിർവഹിച്ചു.

350 ഓളം പേര് പരിശോധനക്ക് വിധേയരാകുകയും അതിൽ നിന്നും ശസ്ത്രക്രിയ ആവശ്യമെന്നു കണ്ട 60 ഓളം പേരെ സൗജന്യ തിമിര ശസ്‌ത്രക്രിയക്ക് വിധേയരാക്കുന്നതിന് വേണ്ട സഹായം നൽകി.


കുറുക്കോളി മുയ്തീൻ സാഹിബ് അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്ലോക്ക് മെമ്പർ നസീബ അസീസ് ആശംസ അർപ്പിച്ച് സംസാരിച്ചു . ഹസൈനാർ ഹാജി സ്വാഗതവും NC നവാസ് നന്ദിയും പറഞ്ഞു.

ഖാദർ സുല്ലമി, ചെറിയമുണ്ടം അബ്ദുൽ റസാഖ് മൗലവി , അഫ്‌സൽ മയ്യേരി, MK സലാം, റഫ്‌സൽ പാറയിൽ, അജ്മൽ, കരീം എന്നിവർ നേതൃത്വം നൽകി.