കൽപകഞ്ചേരി: കുറ്റിപ്പുറം ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ലോഗോ കൽപകഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട്. എൻ കുഞ്ഞാപ്പു കുറ്റിപ്പുറം എഇഒ പി.കെ.ഇസ്മായിലിനു നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ കുറ്റിപ്പുറം ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ടി.സിദ്ധീഖ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.പി. ജുവൈരിയ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാവുട്ടി ഹാജി , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബാവ, വാർഡ് മെമ്പർ ശ്രീധരൻ. ജനറൽ കോ -ഓർഡിനേറ്റർ എം. അഹമ്മദ്, പി.ടി.എ പ്രസിഡണ്ട് കുന്നത്ത് അബ്ദുൽ ഖാദർ, എ എസ് ഐ, സി.പി രാധാകൃഷ്ണൻ, അടിയാട്ടിൽ ബഷീർ, എ.മുഹമ്മദ്,രാമചന്ദ്രൻ നെല്ലിക്കുന്ന്, പബ്ലിസിറ്റി ആൻഡ് മീഡിയ കൺവീനർ ടി.ജെ രാജേഷ് എന്നിവർ സംസാരിച്ചു.വി എച് എസ് സി പ്രിൻസിപ്പാൾ പ്രവീൺകുമാർ നന്ദി രേഖപ്പെടുത്തി.