കടുങ്ങാത്തുകുണ്ട്: വിദ്യാർത്ഥികളുടെ ജീവിത നൈപുണികൾ വളർത്തിയെടുക്കുവാനും ആത്മ വിശ്വാസം വർധിപ്പിക്കാനും ഉതകുന്ന രീതിയിൽ കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെൻറ് -മൈൽസ്- അവധിക്കാലത്ത് ‘സമ്മർ ഗാല’ എന്ന പേരിൽ വിവിധ ക്യാംപുകൾ സംഘടിപ്പിക്കുന്നു. വിദ്യാർത്ഥികളുടെ പഠന – തൊഴിൽ അഭിരുചികൾ തിരിച്ചറിഞ്ഞ് പഠനം കൃത്യമായി പ്ലാൻ ചെയ്യാൻ സഹായകമായ ഡിഫറൻഷ്യൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഏപ്രിൽ 12 ബുധനാഴ്ച നടക്കും. ഈ വർഷം 10, +1, +2 കഴിഞ്ഞ വിദ്യാർത്ഥികൾക്കു പങ്കെടുക്കാം.
ഏപ്രിൽ 19 ന് നടക്കുന്ന ഫൈൻഡ് യുവർസെൽഫ് പ്രോഗ്രാമിൽ 8 മുതൽ പ്ലസ് വൺ വരെയുള്ള കുട്ടികൾക്കും മെയ് 2 ന് നടക്കുന്ന ടാലൻറ് ഗ്രൂമിംഗ് പ്രോഗ്രാമിൽ 5 മുതൽ 7 വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. എസ്എസ്എൽസി, പ്ലസ്‌ടു വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കുമായി മെയ് 15 ന് കരിയർ ഗൈഡൻസ് ക്ലാസും സംഘടിപ്പിച്ചിട്ടുണ്ട്.
വളവന്നൂർ, കല്പകഞ്ചേരി പഞ്ചായത്തുകളിലുള്ളവർക്ക് മുൻഗണന. പങ്കെടുക്കാൻ താൽപര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
ഫോൺ : 0494-2437033, 9447417791