കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് മൂപ്പൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കൽ എംപവർമെന്റ് -മൈൽസ് – ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിദ്യാർത്ഥികൾക്കായി ക്യു-ഫിയസ്റ്റ എന്ന പേരിൽ ക്വിസ് മത്സരം നടത്തി. ഹൈസ്‌കൂൾ വിഭാഗത്തിൽ മുഹമ്മദ് ഹനി എ., മുഹമ്മദ് ഷിബിൻ ടി.കെ. എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും ഹുദാ ശരീഫ്, ദിൽന മറിയം എന്നിവർ രണ്ടാം സ്ഥാനവും അയിഷ റഹ്‌മ ബി, റന കെ. എന്നിവർ മൂന്നാം സ്ഥാനവും നേടി.
ഹയർ സെക്കണ്ടറി വിഭാഗത്തിൽ റനാ ഫാത്തിമ, റിൻഷ കെ.പി. എന്നിവരടങ്ങിയ ടീം ഒന്നാം സ്ഥാനവും ആര്യ രാംദാസ്, മുഹമ്മദ് ഷമീം എന്നിവർ രണ്ടാം സ്ഥാനവും അബ്ദുൽ ഹാഷിർ കെ, അൻസിൽ എം. എന്നിവർ മൂന്നാം സ്ഥാനവും നേടി. ഇന്റർനാഷണൽ ക്വിസ് അസോസിയേഷൻ മെമ്പറും ക്വിസ് സൊസൈറ്റി ഓഫ് ഇന്ത്യയുടെ മലപ്പുറം ജില്ലാ കോർഡിനേറ്ററുമായ ശ്രീ. മൃദുൽ എം. മഹേഷ് നേതൃത്വം നൽകി. കനറാ ബാങ്ക് സീനിയർ മാനേജർ ശ്രീ. ഷാജു പി. നായർ സമ്മാനദാനം നിർവഹിച്ചു.